Pest Preventions

How to use pesticides

Ash and Salt-ചാരവും ഉപ്പും

തെങ്ങിന്റെ മണ്ട തെളിച്ച് ഉപ്പും തുരിശും ചാരവും കൂട്ടിയിളക്കി മണ്ടയ്ക്കു തൂകുന്നത് കേര രോഗങ്ങൾ നിയന്ത്രിക്കാൻ നല്ലതാണ്.തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത് പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.

Biveria - ബിവേറിയ

വളരെ ഫലപ്രദമായ ഒരു ജൈവകീടനിയന്ത്രണ ഉപാധി ആണ് ബിവേറിയ. ഇതൊരു മിത്ര കുമിള്‍ ആണ്മു (ഫംഗസ്) മുഞ്ഞയ്ക്ക് എതിരെ ഫലപ്രദം ആണ് ഇത്, ഒപ്പം മുളക് തക്കാളി എന്നിവയെ ബാധിക്കുന്ന ഇലപ്പേന്‍ , വെള്ളീച്ച എന്നിവയെ തുരത്താന്‍ മിടുക്കന്‍ ആണിവന്‍ . പാവല്‍, പടവലം,പയര്‍ , വഴുതന തുടങ്ങിയ വിളകലെ ബാധിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാം.... 20 ഗ്രാം പൌഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ തണ്ടിലും ഇലകളില്‍ അടിയിലും മുകളിലും ആയി തളിക്കുക പ്രത്യേകം ശ്രദ്ധിക്കുക, തളിക്കുമ്പോള്‍ യാതൊരു കാരണവശാലും വിളകളിലെ പൂവുകളില്‍ വീഴരുത്. കാരണം പരാഗണം നടക്കാന്‍ സഹായിക്കുന്ന പ്രാണികളെ,തേനീച്ചകളെ ഇവ പ്രതികൂലമായി ബാധിക്കാം ..... ഇവ KVK കള്‍ കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്

Bordo Misritham- ബോർഡോ മിശ്രിതം

സാധാരണയായി ഒരു സതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിനായി 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാം തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) നല്ലവണ്ണം ലയിപ്പിച്ചെടുക്കുക. മറ്റൊരു 5 ലിറ്റര്‍ വെള്ളത്തില്‍ 100 ഗ്രാംനീറ്റുകക്ക കലക്കി അരിച്ചെടുക്കുക. ഇവ രണ്ടും ഒന്നിച്ച് മൂന്നാമതൊരു പാത്രത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ദ്രാവകത്തില്‍ തേച്ചുമിനുക്കിയ ഇരുമ്പിന്‍റെ കത്തി കുറച്ചു സമയം മുക്കിപ്പിടിക്കുക. കത്തിയില്‍ ചെമ്പിന്‍റെ അംശമുണ്ടെങ്കില്‍ കുമ്മായ ലായിനി കൂടുതല്‍ ചേര്‍ക്കുക.ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കണം. എന്നാല്‍ താമസം നെരിടുകയാണെങ്കിങ്കില്‍ ഒരു ലിറ്റര്‍ ബോര്‍ഡോ മിശ്രിതത്തിന് ½ ഗ്രാം പഞ്ചസാര ചേര്‍ത്താല്‍ ഒന്നു രണ്ട് ദിവസം ഗുണം കുറയാതെ സുക്ഷിച്ച് വയ്ക്കാം.

Chanakapaal- ചാണകപ്പാൽ

പച്ച ചാണകം എടുത്ത് ലയിപ്പിക്കാൻ പാകത്തിന് വെള്ളം എടുത്ത് വെള്ളത്തിലേക്ക് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് പിന്നീട് ചെടികളുടെ മേലെ തളിച്ച് കൊടുക്കുക.

ChirattaKettal -ചിരട്ടകെട്ടൽ

പച്ചക്കറി കൃഷിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു വിദ്യയാണിത്. ഒരു ചിരട്ടയിൽ വെള്ളം നിറച്ച് അതിൽ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. ഒട്ടുമിക്ക കീടങ്ങളും ഇതിൽ വന്ന് വീഴുകയും ഫ്യൂറിഡാന്റെ വിഷബാധയാൽ നശിക്കുകയും ചെയ്യും.

Communist Pacha-കമ്മ്യൂണിസ്റ്റ്പച്ച

കമ്മ്യൂണിസ്റ്റ്പച്ചയില ഇടിച്ചു പിഴിഞ്ഞ് ചാർ എടുത്ത് വെള്ളത്തിൽ നേർപ്പിച്ചോ, നേരിട്ടോ രോഗബാധ കാണുന്ന സ്ഥലങ്ങളിൽ തളിക്കുക.

Cut the affected branches, pseudomonas- സ്യുഡോമോണാസ് ലായനി

രോഗം വന്ന കമ്പുകൾ, ഇലകൾ, എന്നിവ മുറിച്ചു നീക്കം ചെയുക. അല്ലാത്തപക്ഷം ഇത് മറ്റു ചെടികളിയ്ക്കും ചില്ലകളിലേക്കും പടരാൻ സാധ്യത വളരെ കൂടുതൽ ആണ്. അതിനു ശേഷം സ്യൂഡോമോണസ് വെള്ളത്തിൽ ലയിപ്പിച്ചു തളിച്ച് കൊടുക്കുക.

Dolomate - ഡോളോമേറ്റ്

വളങ്ങൾ ഇടുന്നതിന് മുൻപ് ചട്ടിയിലോ ഗ്രോ ബാഗിലോ പാടത്തോ എവിടെ വേണമെങ്കിലും ഡോളോമേറ്റ് തൂകികൊടുത്തു നന്നായി കിളക്കുകയോ മണ്ണിളക്കി കൊടുക്കുക. കക്കയ്ക്ക് പകരമായും ഡോളോമേറ്റ് ഉപയോഗിക്കാം.

Elikeni - എലിക്കെണി

എലിയെ ൿടുക്കാനായി പണ്ടുമുതലെ മനുഷ്യൻ പലപല സുത്രങ്ങൾ പരീക്ഷിച്ചിരുന്നു. നീള്ളൻ സ്പ്രിങ്ങും ഇരുമ്പ് കൊളുത്തുമൊക്കെയുള്ള ഒരു എലികെണിയുടെ ചിത്രം 13-നാം നുറ്റാണ്ടിലേതെന്നു കരുതുന്ന ഒരു ജർമൻ പുസ്തകത്തിലുണ്ട്. പ്രാചീനകാലം മുതലെ ഇന്ത്യാക്കാരും ചൈനാക്കാരും എലിയെപ്പിടികാൻ, എലിപ്പെട്ടികൾ എലിപ്പത്തായം ഉപയോഗിച്ചിരുന്നു.

Firamonkeni - ഫിറമോണ്‍കെണി

ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉരരിതലത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നരാസവസ്തുവാണ് ഫെറോമോണ്‍. ഈ വസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് കെണിയായി വച്ച് കീടങ്ങളെ ആകര്‍ഷിക്കുന്നു. കെണിയില്‍പ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നു.പച്ചക്കറിയെ ആക്രമിക്കുന്ന കാരയീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഫരയയോഗിക്കാം. കേരല കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത് ലഭിക്കും.

Fish Amino Acid - ഫിഷ്‌ അമിനോ ആസിഡ്

ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം. മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്.

GomootraKanthari mix-ഗോമൂത്ര കാന്താരി മുളക് മിശ്രിതം

1, ഗോമൂത്രം – 1 ലിറ്റര്‍ 2, കാന്താരി മുളക് – 1 കൈപ്പിടി 3, ബാര്‍ സോപ്പ് – 50 ഗ്രാം കാ‍ന്താരി മുളക് നന്നായി അരച്ചെടുക്കുക, അതിലേക്കു ഒരു ലിറ്റര്‍ ഗോ മൂത്രം ചേര്‍ക്കുക. ഇതിലേക്ക് ഇതില്‍ 60 ഗ്രാം ബാര്‍ സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം. മൃദുശരീരികളായ കീടങ്ങളായ പടവലപ്പുഴു , വരയന്‍ പുഴു, ഇലപ്പുഴു, കൂടുകെട്ടി പുഴു, പയര്‍ ചാഴി , കായ്‌ തുരപ്പന്‍ പുഴു, ഇലതീനി പുഴുക്കള്‍ ഇവയ്ക്കെതിരെ ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിക്കാം.

Gomootram - ഗോമൂത്രം

1 ലിറ്റർ ഗോമൂത്രം 5 ഇരട്ടി വെള്ളവുമായി യോജിപ്പിച്ചു നേർപ്പിച്ചു കീടശല്യം ഉള്ള ഭാഗങ്ങളിൽ നേരിട്ട് പ്രയോഗിക്കുക. ഗോമൂത്രം ചൂടാറുന്നതിനു മുൻപ് കടക്കൽ ഒഴിച്ച് കൊടുക്കുന്നത് മണ്ണിലെ കീടങ്ങളെ ഒഴിച്ച് നിറുത്തും.

KanjivellamKeni - കഞ്ഞിവെള്ള ക്കെണി

കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, ഈസ്റ്റ് നാല് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, ഈസ്റ്റ് 3-4 തരി. തയ്യാറാക്കുന്ന വിധം ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. 3-4 തരി യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കുടി ചേര്‍ത്തിളക്കുക. കെണി പന്തലില്‍ തൂക്കിയുടുക. വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

Kanthari Mulak Layani-കാന്താരി മുളക് ലായനി

ഈ കീടനാശിനി ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. 10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്‌.

KanthariMulak Kaayam Misritham - കാന്താരിമുളക് കായം മിശ്രിതം

കാന്താരിമുളകും കായവും എന്നിവ 20 ഗ്രാം വീതം അരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം 2% വീര്യത്തിൽ തളിച്ച് രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രക്കാം.

Karinochiyiila Misritham - കരിനൊച്ചിയില മിശ്രിതം

കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ് ചാർ എടുത്ത് വെള്ളത്തിൽ നേർപ്പിച്ചോ, നേരിട്ടോ രോഗബാധ കാണുന്ന സ്ഥലങ്ങളിൽ തളിക്കുക.

Kumil Nasini-കുമിള്‍ നാശിനി

കുമിള്‍നാശിനി 0.2-0.3% വീര്യത്തില്‍ തളിക്കുക

Kummayam magnesium sulphate - കുമ്മായം മഗ്നീഷ്യംസൾഫേറ്റ്

രോഗലക്ഷണം കണ്ടാല്‍ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ത്തു കടക്കൽ ഇട്ടു കൊടുക്കാം

Kummayam- കുമ്മായം

രോഗബാധയുള്ള സ്ഥലങ്ങളിൽ കുമ്മായം ചേർത്തോ രോഗം കാണുന്ന സ്ഥലങ്ങളിൽ കുമ്മായം തേച്ചു പിടിപ്പിക്കുകയോ, തുണി വെച്ച് കെട്ടി വെക്കുകയോ ചെയുക. രോഗബാധ അകറ്റാവുന്നതാണ്.

Manjakeni - മഞ്ഞക്കെണി

ഇതിനായി മഞ്ഞ നിറമുള്ള പ്രതലം ആവശ്യമുണ്ട്, ചെറിയ പാട്ടകള്‍ അല്ലെങ്കില്‍ റ്റിന്നുകള്‍ ഇവ ഉപയോഗപ്പെടുത്താം. ഇവയുടെ ഒരു വശത്ത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കുക (മഞ്ഞ നിറമുള്ള കടലാസ് ഒട്ടിച്ചാലും മതിയാകും). ഇതിലേക്ക് ഒട്ടിപ്പിടിക്കാന്‍ സാധ്യയതയുള്ള എന്തെങ്കിലും വസ്തു പുരട്ടുക. ഗ്രീസ്, വാസെലിന്‍ ക്രീം തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. മഞ്ഞ നിറത്തില്‍ ആകൃഷ്ട്ടരായി പ്രാണികള്‍ പറന്നെത്തുകയും അതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇലകളില്‍ മുരടിപ്പ് പടര്‍ത്തുന്ന വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മഞ്ഞ ക്കെണികള്‍ ഉപയോഗപ്പെടുത്താം. മഞ്ഞ നിറത്തോടുള്ള പ്രാണികളുടെ ആകര്‍ഷണം, ഒട്ടിപ്പിടിക്കല്‍ ഇവയാണ് മഞ്ഞക്കെണിയുടെ അടിസ്ഥാനം. നമ്മുടെ യുക്തി ഉപയോഗിച്ച് ഫലപ്രദമായി കെണികള്‍ തയ്യാറാക്കാം. ചെറിയ തോട്ടങ്ങളില്‍ ഒരു കെണിയുടെ ആവശ്യമേയുള്ളൂ. കെണികള്‍ ഇടയ്ക്കിടെ ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്, മഴവെള്ളം നേരിട്ട് കെണികള്‍ വീഴാതെ നോക്കണം.

Mannenna misritham -മണ്ണെണ്ണ മിശ്രിതം

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ ലായനി തണുത്തതിന്‌ ശേഷം അതിലേക്ക് 8 ലിറ്റർ മണ്ണെണ്ണ ചേർത്ത് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തിൽ മൊത്തം അളവിന്റെ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചാൽ തണ്ടുകൾക്കുള്ളിലെ കീടങ്ങൾ നശിക്കും. ഈ കീടനാശിനി പ്രധാനമായും ഉപയോഗിക്കേണ്ടത് ചെറിയ ചെടികളിലായാണ്‌.

Meenena soap Layani - മീനെണ്ണ സോപ്പുലായനി

60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. അതില്‍ ഒരു ലിറ്റര്‍ മീനെണ്ണ ചേര്‍ത്ത് ഇളക്കി കീടനാശിനി തയ്യാറാക്കുക. ഇത് പത്തിരട്ടി വെള്ളത്തില്‍ (പതിനഞ്ച് ലിറ്റര്‍) ചേര്‍ത്ത് പ്രയോഗിക്കാം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

Mettarasiyam- മെറ്റരാസിയം

മെറ്റരാസിയം (20 gm), ഒരു ലിറ്റർ വെള്ളത്തിൽ ലായിനി തയ്യാറാക്കി ചെടികളിൽ തളിക്കാം, ചെടി ചുവട്ടിൽ ഒഴിക്കാം.

Nattapoo chedi Soap misritham നാറ്റപ്പൂചെടി സോപ്പ്മിശ്രിതം

നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക.ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക. തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം.

Paalkayam manjalpodi - പാൽക്കായം മഞ്ഞൾപൊടി മിശ്രിതം

പാൽക്കായം മഞ്ഞൾപ്പൊടി മിശ്രിതം ഉപയോഗിച്ച് ഈ രോഗത്തെ ഫലപ്രദമായി നേരിടാം.ഇതിനായി 40 ഗ്രാം പാല്‍ക്കായം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് എട്ടുഗ്രാം സോഡപൊടിയും 32ഗ്രാം മഞ്ഞള്‍പൊടിയും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും പതിക്കത്തക്കവിധം തളിക്കുക. ഇതുകൊണ്ട് രോഗനിയന്ത്രണം സാധ്യമാകും.

Pappaya ila Chaar - പപ്പായ ഇലചാർ

50ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി.ലി. വെള്ളത്തിൽമുക്കി വെക്കുക.അടുത്ത ദിവസം ജെരടിപ്പിഴിഞ്ഞ് സത്ത് നാലിരട്ടി വെള്ളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴുക്കളെ അകറ്റാം.

Pazhakeni - പഴകെണി

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്, കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍. തയ്യാറാക്കുന്ന വിധം പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിക്കുക. പഴത്തിന്‍റെ മുറിഞ്ഞ ഭാഗങ്ങളില്‍ കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ തരികള്‍ വിതറുക. ഈ പഴക്കഷണങ്ങള്‍ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക. നാല് തടത്തിന് 1 കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും വിഷല്പതമായ പഴച്ചാറു കുടിച്ചു കീടങ്ങള്‍ ചത്തൊടുങ്ങും

Peruvala sath - പെരുവലസത്ത്

പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. പച്ചക്കറികളില്‍ കാണുന്ന ശല്‍ക്കകീടങ്ങള്‍, ഇലച്ചെടികള്‍ , മീലിമുട്ടകള്‍ , പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

pseudomonas- പ്‍സ്യൂഡോമോണാസ്

ജൈവകൃഷിരീതിയിൽ ജൈവീകമാർഗ്ഗത്തിലൂടെങ്കീടനിയന്ത്രണത്തിന് ഉപഗോഗിക്കുന്ന മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ് ഫ്ലൂറസന്റ്(Pseudomonas fluorescens). രോഗനിവാരണത്തിനുപയോഗിക്കുന്നത് കൂടാതെ ചെടിയുടെ വളർച്ചാ ത്വരകം കൂടിയാണ് ഇത്. ഏലം, ഇഞ്ചി തുടങ്ങിയ സസ്യങ്ങളുടെ മൂട്ചീയൽ രോഗത്തിന് പ്രതിവിധിയായും നെല്ലിന്റെ കുമിൾ - ബാക്റ്റീരിയ രോഗങ്ങൾക്കെതിരേയും സ്യൂഡോമോണസ് ഉപയോഗിക്കുന്നു. വിത്തിൽ നേരിട്ട് പുരട്ടിയും, വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ വേരുകൾ മുക്കിയും ചെടികളിൽ നനച്ചും ഇത് പ്രയോഗിക്കാവുന്നതാണ്. കൂടാതെ വിത്തിന്റെ പരിചരണം, മണ്ണിൽ നിന്നും കീടങ്ങളെ ഒഴിവാക്കാൻ മണ്ണിൽ നേരിട്ട് ചേർത്തും ഉപയോഗിക്കാം.

Pukayila Kashayam-പുകയില കഷായം

1, പുകയില (ഞെട്ടോടെ) – അര കിലോ – വില കുറഞ്ഞത്‌ മതി 2, ബാര്‍ സോപ്പ് – 120 ഗ്രാം – ഡിറ്റര്‍ജെന്റ് സോപ്പ് ഉപയോഗിക്കരുത് 3, വെള്ളം – 4 1/2 ലിറ്റര്‍ (നാലര ലിറ്റര്‍ ) പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിന് ശേഷം പുകയില കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍സോപ്പ് ചീകിയെടുത്ത് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പുലായനി പുകയില കഷായവുമായി നന്നായി ചേര്‍ത്ത് ലയിപ്പിക്കുക.ഈ കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ പുകയില കഷായം വളരെ ഫലപ്രദമാണ്. ഇലതീനിപ്പുഴു, മുഞ്ഞ, മീലി മൂട്ട, ശല്‍ക്കകീടം തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കുവാന്‍ പുകയില കഷായം ഉപയോഗിക്കാവുന്നതാണ്.

SarkkaraKeni - ശര്‍ക്കരക്കെണി

രണ്ട് കപ്പ് ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുഴന്പ് പരുവത്തിലാക്കുക. ഇത് തണുത്തു കഴിയുന്പോൾ കണ്ടല (അഗേവ്) ചെടിയുടെ കിഴങ്ങിൽ ഈ കുഴന്പ് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു വിസ്താരമുള്ള പരന്ന പാത്രത്തിൽ അല്പം വെള്ളമെടുത്ത്, മറ്റൊരു പാത്രത്തിലാക്കിയ കിഴങ്ങ് അതിലിറക്കി വച്ച് ചെല്ലി ശല്യമുള്ള തെങ്ങിൻ തോപ്പിൽ വയ്ക്കുക. ചെല്ലികൾ ശർക്കരക്കുഴമ്പിൽ ആകൃഷ്ടരായി പറന്നടുക്കുന്നു. ശർക്കരയുടെ രസം നുണഞ്ഞ്, അവ കിഴങ്ങ് തുരന്ന് അതിൽ കഴിയുന്പോൾ പിടിച്ചു കൊല്ലാൻ എളുപ്പമാണ്. ഒരു ഹെക്ടറിലേക്ക് രണ്ടു കെണികൾ മതിയാകും.

ThulasiKeni - തുളസിക്കെണി

ചേരുവകള്‍ ഒുരു പിടി തുളസിയില നന്നായി അരച്ചത്. ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍ ഒരു നുള്ള് , വെള്ളം. ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലിടുക. 10 ഗ്രാം ശര്‍ക്കര പൊടിച്ച് തുളസ്യുമായി യോജിപ്പിക്കുക. ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ വിതറുക. ഈ മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാന്‍ അല്പം വെള്ളം ചേര്‍ക്കുക. പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ത്തുക. കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ചാറുകുടിച്ച് ചത്തൊടുങ്ങും. നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും.

Thulasiyila misritham -തുളസിയില മിശ്രിതം

ഇതിലേക്കയി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

Tricoderma-ട്രൈക്കോഡെര്മ

മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍ വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

Urikettal - ഉറികെട്ടൽ

പച്ചക്കറി കൃഷിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു വിദ്യയാണിത്. ഒരു ഉറിയിൽ വെള്ളം നിറച്ച് അതിൽ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. ഒട്ടുമിക്ക കീടങ്ങളും ഇതിൽ വന്ന് വീഴുകയും ഫ്യൂറിഡാന്റെ വിഷബാധയാൽ നശിക്കുകയും ചെയ്യും.

VelichaKeni - വെളിച്ചക്കെണി

നെല്ലിനെ ആക്രമിക്കുന്ന ചാഴി, തണ്ടുതുരപ്പൻപുഴു, പച്ചത്തുള്ളൻ, ഓലചുരുട്ടിപ്പുഴു, കുഴൽപ്പുഴു, മുഞ്ഞ, ഗാളീച്ച തുടങ്ങിയവയുടെ പൂർണകീടങ്ങളെ ആകർ ഷിച്ച് നശിപ്പിക്കുവാൻ ഉപയോഗിക്കുന്നതാണ് വിളക്കുകെണി. സന്ധ്യക്കുശേഷം പാടവരമ്പുകളിൽ അരമണിക്കൂർ നേരം പന്തം കൊളുത്തി നിർത്തി ശത്രുകീടങ്ങളെ ആകർഷിച്ചു കൊല്ലുന്ന രീതിയാണിത്. കൂടുതൽ നേരം വിളക്കുകെണി വച്ചിരുന്നാൽ ശത്രുകീടങ്ങളോടൊപ്പം മിത്രകീടങ്ങൾ നശിക്കുന്നതിനു കാരണമാകും. സന്ധ്യക്ക് ഏഴു മണിക്ക് വിളക്കുകെണി വയ്ക്കുന്നതാണ് ഉത്തമം. അഞ്ചേക്കറിൽ ഒരു പന്തം എന്ന കണക്കിൽ പന്തം കൊ ളുത്തി വയ്ക്കാവുന്നതാണ്. കൂടാ തെ 100 വാട്ട്സിന്റെ ഒരു ബൾബ് വൈകിട്ട് ആറു മുതൽ 10 വരെ കത്തിച്ചുവയ്ച്ചും കീടങ്ങളെ നിയന്ത്രിക്കാം.

Velluthulli mix-വെളുത്തുള്ളി മിശ്രിതം

1, വെളുത്തുള്ളി – 20 ഗ്രാം 2, ബാര്‍ സോപ്പ് – 6 ഗ്രാം (ഡിറ്റര്‍ജെന്റ് അല്ല, സണ്‍ലൈറ്റ് പോലത്തെ സോപ്പ്) 3, വെള്ളം – 1 ലിറ്റര്‍ ഉണ്ടാക്കുന്ന വിധം – അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വെളുത്തുള്ളി നീരും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .

Veppena Kanthari mix - വേപ്പെണ്ണ കാന്താരി മിക്സ്

ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക. 20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഇതില്‍ 20 ഗ്രാം കാ‍ന്താരി മുളക് നന്നായി അരച്ചു ചേര്‍ക്കുക. ഈ മിശ്രിതം നന്നായി അരിച്ചെടുത്ത്‌ 10 ഇരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്തു കൊടുക്കാം.

Veppena veluthulli emulsion -വേപ്പെണ്ണ വെളുത്തുള്ളി ഇമല്ഷന്

1, വേപ്പെണ്ണ – 20 മില്ലി 2, വെളുത്തുള്ളി – 20 ഗ്രാം 3, ബാര്‍ സോപ്പ് – 6 ഗ്രാം (ഡിറ്റര്‍ജെന്റ് അല്ല, സണ്‍ലൈറ്റ് പോലത്തെ സോപ്പ്) 4, വെള്ളം – 1 ലിറ്റര്‍ ഉണ്ടാക്കുന്ന വിധം – അളന്നു വെച്ചിരിക്കുന്ന വെള്ളത്തില്‍ നിന്നും 250 മില്ലി എടുത്ത് സോപ്പ് നേര്‍പ്പിച്ചു ചീകി അലിയിച്ചു , അരിച്ചെടുക്കുക. വെളുത്തുള്ളി നല്ലവണ്ണം ചതച്ചു 50 മില്ലി വെള്ളം ഉപയോഗിച്ച് സത്ത് പിഴിഞ്ഞ് അരിച്ചെടുക്കുക. സോപ്പ് ലായനി വാവട്ടം കുറഞ്ഞ ഒരു കുപ്പിയിലാക്കി വേപ്പെണ്ണയും ചേര്‍ത്ത് ശക്തിയായി കുലുക്കി യോജിപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി നീരും ചേര്‍ത്തിളക്കുക. ബാക്കി വെള്ളവും കൂടി ചേര്‍ക്കുക. ഒരു നല്ല ജൈവ കീടനാശിനി തയ്യാര്‍ .

Veppenna emulsion-വേപ്പെണ്ണ മിശ്രിതം

ഇതിനു വേണ്ട സാധനങ്ങള്‍ വേപ്പെണ്ണ , ബാര്‍ സോപ്പ് ഇവയാണ്. ബാര്‍ സോപ്പ് വങ്ങുമ്പോള്‍ ശ്രദ്ധിക്കുക , ഡിറ്റെര്‍ജെന്റ് സോപ്പ് വാങ്ങരുത് , 501 പോലെയുള്ള സോപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടത്. ബാര്‍ സോപ്പ് അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ലയിപ്പിക്കുക, സോപ്പ് ലയിപ്പിചെടുക്കാന്‍ ബുദ്ധിമുട്ടാണ്, സോപ്പ് ചെറുതായി ചീകി വെള്ളത്തില്‍ ലയിപ്പിക്കുക. അല്ലെങ്കില്‍ ഒഴിഞ്ഞ മിനല്‍ വാട്ടര്‍ /കോള ബോട്ടില്‍ എടുക്കുക, അതിലേക്കു വെള്ളം ഒഴിച്ച് ബാര്‍ സോപ്പ് ഇട്ടു അടപ്പ് കൊണ്ട് അടച്ചു നന്നായി കുലുക്കുക, പല പ്രാവശ്യം ആവര്‍ത്തിക്കുക, ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ സോപ്പ് നമുക്ക് ലയിപ്പിചെടുക്കാം. ഇങ്ങിനെ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഈ ലായനി 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്. ഉണ്ടാക്കി അധിക ദിവസം വെക്കരുത്, അത് കൊണ്ട് ചെറിയ അളവില്‍ ഉണ്ടാക്കുക്ക. ഇവിടെ ബാര്‍ സോപ്പിന്‍റെ ധര്‍മം വേപ്പെണ്ണയെ ചെടികളില്‍ പറ്റിപിടിപ്പിക്കുക എന്നതാണ്, നല്ല വെയില്‍ ഉള്ള സമയം വേണം ഇത് തളിക്കുവാന്‍ .

Veppin Pinakk - വേപ്പിൻ പിണ്ണാക്ക്

വേപ്പിന്‍പിണ്ണാക്ക് എന്നത് ഒരു ഉത്തമ ജൈവ വളം ആണ്, വേപ്പിന്‍ പിണ്ണാക്ക് ചെടികളെ കീടങ്ങളില്‍ നിന്നും രെക്ഷിക്കുകയും അവയുടെ വളര്‍ച്ച ത്വരിതപെടുത്തുകയും ചെയ്യുന്നു. ചെടികള്‍ നടുമ്പോള്‍ അടിവളമായി വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നത് വളരെ നല്ലതാണ്. തെങ്ങ്, വാഴ, പയര്‍ , പാവല്‍ , പടവലം, തുടങ്ങി എന്ത് വിളകളിലും ഇത് ഉപയോഗിക്കാം. വേപ്പിന്റെ വിത്തിൽ നിന്നും ആണ് വേപ്പിൻപിണ്ണാക്ക് ഉണ്ടാക്കി എടുക്കുന്നത്.സാദാരണ വളങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്.വേപ്പിൻ പിണ്ണാക്ക് കഞ്ഞി വെള്ളത്തിലോ, വെള്ളത്തിലോ ഒരു ദിവസം ഇട്ടു വെച്ച് പുളിപ്പിച്ചതിനു ശേഷം ഒഴിക്കുക. അല്ലെങ്കിൽ ഉറുമ്പു മുതലായ കീടങ്ങൾ വേപ്പിൻ പിണ്ണാക്ക് തിന്നാൻ സാധ്യത ഉണ്ട്.

VeppinKuru Kashayam- വേപ്പിൻകുരു കഷായം

ഒരു ലിറ്റർ വെള്ളത്തിൽ 1 ഗ്രാം വേപ്പിൻ കുരു നന്നായി അരച്ച് കിഴികെട്ടിയിടുക. 12 മണിക്കൂറിന്‌ ശേഷം ഈ കിഴി പിഴിഞ്ഞെടുത്ത് വെള്ളം നേരിട്ട് കീടബാധയുള്ള ചെടികളിൽ തളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ പുഴുക്കലെ നശിപ്പിക്കാൻ സാധിക്കും. കൂടാതെ വേപ്പിന്റെ കുരുവോ ഇലയോ പച്ചത്തൊണ്ടിൽ ഇട്ട് കത്തിച്ച് അതിന്റെ പുകകൊള്ളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ കീടങ്ങൾ നശിക്കും.

Veppu manjalppodi layani -വേപ്പ്മഞ്ഞൾപ്പൊടി ലായനി

വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും.

രോഗബാധിതമായ കന്നുകള്‍ ഒഴിവാക്കുക

രോഗബാധിതമായ കന്നുകള്‍ ഒഴിവാക്കുക നല്ല കന്നുകൾ മാത്രം എടുത്ത് നടുക. അല്ലെകിൽ പിന്നീട് നടുന്ന വാഴകൾക്കും രോഗം വരാൻ സാധ്യത ഉണ്ട്. മറ്റു വാഴകളിലെക്ക് വ്യാപിക്കാനും ഇടയാകും.