all rights reserved©2021 farmersfz.com
സേഫ് ടു ഏറ്റ് രീതി പിന്തുടർന്ന് കൃഷി ചെയ്യുന്ന സ്വാദിഷ്ടമായ മാമ്പഴം പിന്നീട് കടന്നു പോകുന്നത് കാർബൈഡ് എന്ന മാരക രാസ വസ്തുവിലൂടെയാണ്. മാർക്കറ്റിൽ ലഭ്യമാകുന്ന 90% മാമ്പഴവും ഇപ്രകാരം പഴുപ്പിച്ഛ് എടുക്കുന്നതാണ്. FarmersFZ തീർത്തും പ്രകൃതീയ മായ രീതിയിൽ ഇത് ചെയ്യുന്നു. പഴുത്ത നേന്ത്രപ്പഴം, ഇരുമ്പൻ പുളി ഇല എന്നിവ ഉപയോഗിച്ചാണ് പഴുപ്പിക്കുന്നത്.
ഹൈബ്രിഡ് വെറൈറ്റി ആണ് ഇവിടെ കൃഷിക്കായി ഉപയോഗിക്കുന്ന മാവിൻ തൈ. മൂന്ന് വര്‍ഷമെത്തിയ മാവിൻ തൈ ജൂൺ,ജൂലൈ മാസങ്ങളിൽ Pruning(cutting down overgrown and dead branches) ചെയ്യുന്നു. മരത്തിനു ധാരാളമായി വായു സഞ്ചാരം ലഭിക്കുന്നതിന് സഹായകമാണ്. തൈ നട്ട് 3 അഴച്ചക് ശേഷം തുടർച്ചയായ ഇടവേളകളിൽ കാലി വളം ഇട്ടു കൊടുക്കണം. വളരെ ചെറിയ അളവിൽ urea ഉപയോഗിക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ മാവ് പൂവിട്ടു തുടങ്ങുന്നു. ഈ കാലയളവിൽ വളമിടാനോ നനക്കാനോ പാടില്ല. പൂവിട്ടശേഷം 90 ദിവസം മുതൽ നമുക്കു മാങ്ങാ പറിച്ചു തുടങ്ങാം. 2-3 മാസങ്ങൾ വരെ വിളവ് കിട്ടി കൊണ്ടിരിക്കും.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം ,ജീവാമൃതം, ഇവയൊക്കെ രണ്ടാഴ്ച ഇട വിട്ടു കൊടുക്കാം.
ഇല പ്രായമാകുമ്പോള്‍ വളപ്രയോഗം നടത്തുക. 100gm കടല പിണ്ണാക്ക് 100gm വേപ്പിന് പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം എന്നിവ കലര്‍ത്തി ഇടുക.വളരെ ചെറിയ അളവിൽ urea ഉപയോഗിക്കുന്നു.
Chembanchelli - ചെമ്പൻചെല്ലി :: Communist Pacha-കമ്മ്യൂണിസ്റ്റ്പച്ച
Choornapoppal-ചൂർണ്ണ പൂപ്പൽ :: ChirattaKettal -ചിരട്ടകെട്ടൽ
Chuvad veekam-ചുവട്വീക്കം :: Dolomate - ഡോളോമേറ്റ്