all rights reserved©2021 farmersfz.com
കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് കാച്ചിൽ. ഇത് കുത്തുകിഴങ്ങ്, കാവത്ത് എന്നൊക്കെയും അറിയപ്പെടുന്നു. Greater yam, Asiatic yam എന്നീ ഇംഗ്ലീഷ് നാമങ്ങളുള്ള ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Dioscorea alata Linn എന്നാണ്. ഇത് ഒരു വള്ളിച്ചെടിയായി വളരുന്ന സസ്യമാണ്. തണ്ടുകൾക്ക് ചതുരാകൃതിയാണുള്ളത്. ഇലകൾ വലിപ്പമുള്ളതും മിനുസമാർന്നതും ദീർഘ വൃത്താകൃതിയിൽ ഉള്ളതുമാണ്. തണ്ടുകളിൽ ഇലകൾ ഉണ്ടാകുന്ന മുട്ടുകളിൽ ചെറിയ കിഴങ്ങുകളും കാണാം. ഇവയ്ക്ക് മേക്കാച്ചിൽ എന്നാണ് പേര്.
നല്ല ഉല്പാദന ക്ഷമതയുള്ള കാച്ചിൽ കട ശേഖരിച്ചു തണലത്തു സൂക്ഷിക്കുക.കള കളഞ്ഞു കക്ക,ഡോളോമേറ്റ് ഇതിൽ എതെകിലും ഒരു കിലോ ഒരു സെന്റ് ലേക്ക് എന്ന രീതിയിൽ ഇട്ടു നന്നായി കിളക്കുക. മണ്ണിന്റെ അമ്ലത്തം നിലനിർത്താൻ ഇത് സഹായിക്കും. എടുത്ത് വെച്ചിരുന്ന ചെറുകിഴങ്ങ് മുകുളം നോക്കി കഷ്ണങ്ങളാക്കി. ചാണകപ്പാൽ, സ്യൂഡോമോണസ് മിശ്രിതത്തിൽ 2 ദിവസം മുക്കിവെക്കുക.
1.ശ്രീ കീര്‍ത്തി : തെങ്ങിന്‍തോപ്പുകളിലും വാഴത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യുവാന്‍ യോജിച്ചത്.
2.ശ്രീ രൂപ:- ഇതിന്റെ പാചക ഗുണം അത്യുത്തമമാണ്.
3. ഇന്ദു:- തനിവിളയായും കുട്ടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങിന് തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ചത്.
4. ശ്രീ ശില്പ :- പാചകത്തിന് യോജിച്ച ഈ ഇനം കാച്ചിലിന്റെ ആദ്യ സങ്കര ഇനമാണ്. മൂപ്പ് 8 മാസം കിഴങ്ങുകളില്‍ 33-35 ശതമാനം ഡ്രൈമാറ്റും 17-19 ശതമാനം അന്നജവും 1.4-2 ശതമാനം പ്രോട്ടീനുകളും 0.8 - 1.2 ശതമാനം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില് വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില് വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുന്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 3-4 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.
ഒരു മാസം കഴിയുമ്പോളേക്കും ആകുമ്പോളേയ്ക്കും മുള വരും. ആദ്യ വളം കൊടുക്കണം. 100 ഗ്രാം രാജ്ഫോസ്, പൊട്ടാഷ്, യൂറിയ, ചേർത്ത് കരിയിലകൊണ്ട് മൂടി ഈ കരിയില മൂടത്തക്ക വിധം കുറച്ചു മണ്ണിടുക.
Rat - എലി :: Elikeni - എലിക്കെണി