all rights reserved©2021 farmersfz.com
പയർ വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് പട്ടാണിപ്പയർ അഥവാ ഗ്രീൻപീസ്. ആഹാരത്തിനായി ഉപയോഗിക്കുന്നു. പച്ചനിറമാണ് വിത്തിന്. മഞ്ഞ നിറത്തിലുള്ള വിത്തുകളും ഉണ്ട്. പയർ ഉണ്ടാകുന്നതു പോലെ ഒരു ആവരണത്തിനുള്ളിൽ കുറെയധികം വിത്തുകൾ ഒരുമിച്ച് സംരക്ഷിക്കപ്പെടുന്നു. ഗോളാകൃതിയിലാണ് വിത്ത് കാണപ്പെടുന്നത്. പല തരത്തിലുള്ള ഇനങ്ങൾ കാണപ്പെടുന്നുണ്ട്. ഭക്ഷ്യയോഗ്യമായതിനാൽ തന്നെ ഇത് വൻതോതിൽ കൃഷി ചെയ്യുന്നുമുണ്ട്. ബിരിയാണി, ഫ്രൈഡ്റൈസ് തുടങ്ങിയ വിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. ജനിതകപഠനങ്ങൾക്ക് അടിസ്ഥാനമിട്ട ഗ്രിഗർ മെൻഡലിന്റെ പ്രശസ്തമായ പരീക്ഷണം നടത്തിയത് പട്ടാണിപയർ ഉപയോഗിച്ചാണ്. സമുദ്രനിരപ്പിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരമുള്ള തണുത്ത കാലാവസ്ഥയാണ് പട്ടാണിപ്പയറിന്റെ വളർച്ചയ്ക്ക് അനുയോജ്യം.
കൃഷിസ്ഥലം നന്നായി ഒരുക്കുക. 1 മീ. വീതിയും 5 സെ.മീ ഉയരവുമുള്ള തടങ്ങളില്‍ വേണം വിത്ത് പാകാന്‍. ആവശ്യമെങ്കില്‍ നനയ്ക്കുക 1 ഹെക്ടറിന് 60 കി.ഗ്രാം വിത്ത് വേണം. വരികള്‍ തമ്മില്‍ 15.20 സെമീ അകലവും, ചെടികള്‍ തമ്മില്‍ 10 സെ.മീ അകലവും നല്കി, വിത്ത് 2-21/2 സെ.മീ താഴ്ത്തി നടുക. വരികളായിട്ട് നടുന്നത് പിന്നീടുള്ള കൃഷിപ്പണികള്‍ക്ക് സൗകര്യമാണ്.
നട്ട് 4 ആഴ്ച കഴിഞ്ഞും 50 ദിവസത്തിനുശേഷം കളയെടുപ്പ് നടത്തണം. പടരുന്ന വള്ളികള്‍ക്കു താങ്ങ് നല്‍കണം. പൂര്‍ണ്ണ വളര്‍ച്ച എത്തിയ കായ്കള്‍ വിളവെടുക്കാം. മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 100-120 ദിവസം കൊണ്ട് വിളവെടുക്കാം. മൂപ്പേറിയ ഇനങ്ങല്‍ക്ക് 140-160 ദിവസം വേണം.
രണ്ടു തവണ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കുക , ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക . ഒരു തവണ കടല പിണ്ണാക്ക് നല്‍കുക , ഒരു പിടി എടുത്തു വെള്ളത്തില്‍ ഇട്ടു 2 ദിവസം വെച്ച് , നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക . പൂവിടാൻ ആരംഭിക്കുമ്പോൾ ഈ സമയത്തു ജീവാമൃതം കടക്കൽ കൊടുക്കുക.
powderymildew- പൗഡറിമില്‍ഡ്യൂ :: dinocap- ഡിനൊകാപ്പ്