Crops

Pumpkin-മത്തങ്ങ

Crop Name / വിള : Pumpkin-മത്തങ്ങ

matha.jpg

Cultivation Duration / നടീൽ കാലം :
1 -3

Crop Description / വിവരണം :

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരില കറി വയ്ക്കാൻ വളരെ നല്ലതാണ്.



Cultivation Method / നടീൽ രീതി :

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും


Types Of Seeds / വിത്തിനങ്ങൾ:

നാടൻ ഇനങ്ങൾക്ക് പുറമേ, കേരള കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയവയും, അർക്കാസൂര്യമുഖി,അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും, കോ-1,കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും


Preservation Methods / പരിപാലനമുറകൾ:

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌



Fertilizers Used / വളപ്രയോഗം:

നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം. കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്) കൊടുക്കുന്നത് നല്ലതാണ്. ഇതിനായി കുറച്ചു കടല പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെച്ച ശേഷം നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കാം. കടല പിണ്ണാക്ക് നേരിട്ട് മണ്ണില്‍ ഇട്ടാല്‍ ഉറുമ്പ് കൊണ്ടുപോകും, അതൊഴിവാക്കാന്‍ ആണ് അത് പുളിപ്പിച്ച് കൊടുക്കുന്നത്.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Pazhayeecha- പഴയീച്ച :: Velluthulli mix വെളുത്തുള്ളി മിശ്രിതം

×