Crops

Snakegourd-പടവലം

Crop Name / വിള : Snakegourd-പടവലം

snakegourd.jpg

Cultivation Duration / നടീൽ കാലം :
8 -5

Crop Description / വിവരണം :

വളരെ പെട്ടന്ന് കായകൾ പിടിക്കുന്ന ഒരു പച്ചക്കറി വിലയാണ് പടവലം. വിറ്റാമിൻ എ,ബി,സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. വിത്ത് കൃഷി സ്ഥലത്തു നേരിട്ട് പാവിയാണ് കൃഷി ഇറക്കുന്നത്.



Cultivation Method / നടീൽ രീതി :

വിത്ത്‌ നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്‌. അര മീറ്റർ വൃത്താകൃതിയിൽ അര അടി താഴ്ചയിൽ തടം തുറന്ന് ജൈവവളം, കമ്പോസ്റ്റ്, കാലിവളം എന്നിവ ഉപയോഗിച്ചു തടം ഒരുക്കുക. നടുന്ന വിത്തുകൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം.


Types Of Seeds / വിത്തിനങ്ങൾ:

  • കൗമുദി-നീളം കൂടിയത്
  • ബേബി-നീളം കുറഞ്ഞത്
  • മനുശ്രീ


Preservation Methods / പരിപാലനമുറകൾ:

വിത്ത്‌ രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം.ചെടി വള്ളി വീശാൻ ആരംഭിക്കുമ്പോൾ അവക്ക് പടരാനായി പന്തലോ താങ്ങൂകളോ കൊടുക്കുക. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക.



Fertilizers Used / വളപ്രയോഗം:

വിത്ത്‌ മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം കടലപിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവ വളമായി നല്‍കാം പൂ ഇട്ടു കഴിഞ്ഞാല്‍ കടലപിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം കൊടുക്കണം. ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Kaayicha- കായീച്ച :: NattaPoo chedi Soap misritham- നാറ്റപ്പൂചെടി സോപ്പ് മിശ്രിതം
Karutha Mutha- കറുത്ത മുത്ത :: Veppenna emulsion- വേപ്പെണ്ണ മിശ്രിതം
Mathan Vand- മത്തൻവണ്ട് :: GomootraKanthari mix-ഗോമൂത്ര കാന്താരി മുളക് മിശ്രിതം

×