All rights reserved©2023 farmersfz.com
Brassica Cleracea എന്ന വിഭാഗത്തിൽപെടുന്ന ഒരു പച്ചക്കറിചെടി. പച്ചക്കറിയായി ലോകവ്യാപകമായി തന്നെ ഉപയോഗിക്കുന്നു. കടുക്മണി പോലെയുള്ള ചെറിയ വിത്തുകൾ നട്ടാണ് ഈ വാർഷിക വില കൃഷി ചെയുന്നത്. ഇലകൾക്കിടയിൽ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയൻ സ്വദേശിയാണ് കോളിഫ്ലവർ
ശീതകാല വിളയെന്ന് കരുതി തണലത്തു നടരുത്, ഇവയ്ക്കു നല്ല വെയില്‍ ആവശ്യമാണ്. താഴെ നട്ടവ, ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി തൈകള്‍ നടുക.
പലതരത്തിലുള്ള കോളിഫ്ലവറുകൾ കാണപ്പെടുന്നു
1. ഇറ്റാലിയൻ
2. ഏഷ്യൻ
3. യൂറോപ്യൻ
എന്നി തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്
ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുക്കുക . ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക. മണ്ണ് കയറ്റി കൊടുക്കുക.
വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, ചാണകം ഗോമൂത്രം എന്നിവ ഒരു കിലോഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ പുളിപ്പിച്ച് അത്രയും തന്നെ വെള്ളം ചേർത്ത് ആഴ്ചയിൽ രണ്ട് പ്രാവശ്യം ചെടികൾക്ക് നൽകുക. രണ്ട് ആഴ്ചയിലൊരിക്കൽ ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചാണകപ്പൊടിയുമായി കലർത്തി ചേർക്കാം. ശീതകാല പച്ചക്കറി വിളകളുടെ വിള ദൈർഘ്യം വളരെ കുറവായതിനാൽ ഇടവിട്ടുള്ള വളപ്രയോഗം നൽകേണ്ടതാണ്. ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കുക .
ila theeni puzhu- ഇലതീനിപുഴു :: Gomootram-ഗോമൂത്രം