Crops

Garlic - വെളുത്തുള്ളി

Crop Name / വിള : Garlic - വെളുത്തുള്ളി

garlic.jpg

Cultivation Duration / നടീൽ കാലം :
3-10

Crop Description / വിവരണം :

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു[വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റർവരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകൾ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകൾ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തിൽ പൂക്കൾ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബൾബാകൃതിയിലാണെങ്കിലും ഉള്ളിൽ നേർത്ത സ്തരങ്ങളിൽ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക.




Cultivation Method / നടീൽ രീതി :

കൃഷി തുടങ്ങുന്നതിന് മുമ്പായി അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക. കടുപ്പമുള്ള കഴുത്തുള്ളതും, മൃദുലമായ കഴുത്തുള്ളതുമായ ഇനങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇതിലാദ്യത്തേതിന് കട്ടിയുള്ള തണ്ടാവും ഉണ്ടാവുക. അഗ്രഭാഗത്ത് ചുരുളലുമുണ്ടാകും. മൃദുലമായ കഴുത്തുള്ള ഇനത്തില്‍ കൂടുതല്‍ മുളകളുണ്ടാവും. വലിയ മുളകളുള്ളവ വേണം നടാനുപയോഗിക്കേണ്ടത്. ചെറിയവ ഉണ്ടാകുന്നത് അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിക്കാം. മുള മുകളില്‍ വരുന്ന തരത്തില്‍ വേണം വെളുത്തുള്ളി നടാന്‍. കൃഷി ചെയ്യുന്ന സ്ഥലത്തെ മണ്ണ് ഇളക്കിയിടണം. പല തരം ഇനങ്ങള്‍ നടുന്നുണ്ടെങ്കില്‍ അവ വേര്‍തിരിക്കാനും ശ്രദ്ധിക്കണം. 


Types Of Seeds / വിത്തിനങ്ങൾ:

വെളുത്തുള്ളി


Preservation Methods / പരിപാലനമുറകൾ:

അധികം വെള്ളം വെളുത്തുള്ളിക്ക് ആവശ്യമില്ലെങ്കിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കണം. മണ്ണ് നനവുള്ളതാണോ, ഉണങ്ങിയതാണോ എന്നത് ശ്രദ്ധിക്കണം. മണ്ണ് ഒരിഞ്ച് ആഴത്തില്‍ വരണ്ടാണെങ്കില്‍ നനയ്ക്കേണ്ടതുണ്ട്. നട്ട് 60 ദിവസത്തിനു ശേഷം മണ്ണ്് കിളച്ചു കൊടുക്കേണ്ടതാണ്. അഞ്ചോ ആറോ ഇല വന്നാല്‍ വിളവെടുക്കാം. വേനല്‍ക്കാലത്തിന്‍റെ ആരംഭത്തിലോ, ശൈത്യകാലത്തോ വിളവെടുക്കാവുന്നതാണ്. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടുക



Fertilizers Used / വളപ്രയോഗം:

പതിവായി ശ്രദ്ധ നല്കുകയും, വെള്ളവും, വളവും ആവശ്യത്തിന് നല്കുകയും വേണം. ദിവസത്തില്‍ രണ്ട് തവണ വളം ചേര്‍‌ക്കാം. മീന്‍ കുഴമ്പും, കടല്‍ച്ചെടി മിശ്രിതവും ഇതിന് ഉപയോഗിക്കാം.  പാക്യജനകം: ഭാവകം: ക്ഷാരം എന്നിവ 60:120:120 കിലോഗ്രാം/ഹെക്ടര്‍ എന്ന തോതില്‍ നട്ട് 20 ദിവസത്തിനു ശേഷം നല്‍കണം. 45 ദിവസത്തിനുശേഷം പാക്യജനകം 60 കിലോ ഒരു ഹെക്ടറിന് എന്ന തോതിലും നല്‍കേണ്ടതാണ്.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

NimaVira-നിമവിര :: Pukayila Kashayam-പുകയില കഷായം

×