all rights reserved©2021 farmersfz.com
മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ് മാങ്ങ അഥവാ മാമ്പഴം. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ് സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ് മാങ്ങ.മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പച്ച മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു.
വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് തൈകൾ എല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല വലിപ്പവും ആരോഗ്യവുമുള്ള വിത്തുകൾ മുളപ്പിച്ച് സ്റ്റോക്ക് ഉണ്ടാക്കുന്നു. സ്റ്റോക്കിനായി തിരഞ്ഞെടുക്കുന്ന തൈകൾക്ക് നല്ല ആരോഗ്യവും വളവില്ലാത്ത തണ്ടും ഉണ്ടായിരിക്കണം.വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തിന്റെ മധ്യഭാഗത്തായി അര മീറ്റര്‍ വ്യാസത്തില്‍ രണ്ടര അടി താഴ്ചയില്‍ കുഴിഎടുക്കുക.രണ്ടരകിലോജൈവവളവും,അരക്കിലോ കുമ്മായവും കുഴിയില്‍ ഇട്ടു ഇളക്കിയ ശേഷം കല്ലുകള്‍ മാറ്റിയ മേല്‍മണ്ണ് കുഴിയുടെ മുക്കാല്‍ ഭാഗവും നിറക്കുക. നടാന്‍ ഉദ്ദേശിക്കുന്ന തൈ കവര്‍ മാറ്റിയ ശേഷം കുഴിയിലേക്ക് ഇറക്കി വച്ച് വേരുകള്‍ മുഴുവന്‍ മൂടത്തക്കവണ്ണം മണ്ണിട്ട് നന്നായി ഉറപ്പിക്കുക.മൂന്നിഞ്ച് കനത്തില്‍ പുതയിട്ട് ആവശ്യത്തിനു വെള്ളം തളിച്ചു കൊടുക്കുക.
മഴക്കാലങ്ങളില്‍ ഫംഗസ് ,മുഞ്ഞ,തണ്ട് ചീയല്‍ രോഗം വരാതിരിക്കാന്‍ അതിനു
തൊട്ടു മുന്‍പായി ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്. ഇല തിന്നുന്ന പുഴുക്കള്‍ക്കെതിരെ ഏതെങ്കിലും ജൈവകീടനാശിനി തളിക്കുക. എല്ലാ വര്‍ഷവും കായ്ക്കാതെ ഒന്നിടവിട്ടു കായ്ക്കുന്ന സ്വഭാവം ചില മാവുകള്ക്കുണ്ട്. ഇടതൂര്‍ന്ന ശിഖരങ്ങളാണെങ്കില് ഇടയ്ക്കുള്ള ചില്ല വെട്ടിമാറ്റി, സൂര്യപ്രകാശം ലഭ്യമാക്കണം.
ഒന്നാം വര്‍ഷം 10 കി.ഗ്രാം, രണ്ടാം വര്‍ഷം 15, മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ 25 കി.ഗ്രാം, 6-7 വര്‍ഷങ്ങളില്‍ 40 കി.ഗ്രാം. 8-10 വര്‍ഷംവരെ 50 കി.ഗ്രാം. 10 വര്‍ഷം കഴിഞ്ഞാല്‍ 75 കി.ഗ്രാം എന്ന അളവില്‍ ജൈവവളം ചേര്‍ക്കണം.
Eacha-ഈച്ച :: Urikettal-ഉറികെട്ടൽ
powderymildew- പൗഡറിമില്‍ഡ്യൂ :: dinocap- ഡിനൊകാപ്പ്