Crops

Drum Stick - മുരിങ്ങ കായ

Crop Name / വിള : Drum Stick - മുരിങ്ങ കായ

moringa-olifera.jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. 10-12 മീറ്റർ വരെ ഉയര‍ത്തിൽ വളരുന്ന തടിക്ക് 45 സെന്റീമീറ്റർ വരെ വണ്ണം വയ്ക്കുന്ന ശാഖകളും ഉപശാഖകളുമുള്ള ഇലപൊഴിക്കുന്ന ചെറുമരമാണ്‌ മുരിങ്ങ. തടിക്ക് ചാരനിറം കലർന്ന വെളുപ്പുനിറമാണ്. തടിക്ക് പുറത്ത് കോർക്ക് പോലെ കട്ടിയുള്ള തൊലി ഉണ്ടാവും. തടിക്കും ശാഖകൾക്കും ബലം തീരെ കുറവാണ്. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌. പൂങ്കുലകൾ പിന്നീട്‌ മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ്‌ മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്‌. ഇവയ്ക്കുള്ളിലാണ്‌ വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾ ‍കാണും. കായ്‌ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണംCultivation Method / നടീൽ രീതി :

ചാണകപൊടി ഇട്ടു കൂന കൂട്ടുക. വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ വേണം നടുവാൻ അതിനാൽ അതിനു നടുവിൽ ചെറിയ കുഴിയെടുത്ത് തൈ നടുക. സ്യൂഡോമോണസ് കലക്കി ഒഴിച്ച് കൊടുക്കുക. ചുവട്ടിൽ ചെറിയ രീതിയിൽ നനവ് നിലനിർത്തുക എന്നാൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. ഈ കുഴികൾ 30-50സെന്റീമീറ്റർ ആഴത്തിലും 20-40 സെന്റീമീറ്റർ വീതിയിലും എടുക്കുന്നു.


Types Of Seeds / വിത്തിനങ്ങൾ:

മുരിങ്ങ കായ    


Preservation Methods / പരിപാലനമുറകൾ:

സൂര്യപ്രകാശവും ചൂടും ഇഷ്ടപ്പെടുന്ന മുരിങ്ങ അതിനാൽത്തന്നെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. വരണ്ട ഇടങ്ങൾ കൃഷിചെയ്യാൻ കഴിയുന്ന മുരിങ്ങയ്ക്ക് ചെലവേറിയ ജലസേചനമാർഗ്ഗങ്ങൾ ആവശ്യമില്ല. നന്നായി നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ വേരുകൾ ചീഞ്ഞുപോകാൻ സാധ്യത ഏറെയാണ്. മുകുളം നുള്ളി വിടുക. ഇത് ശാഖകൾ കൂടുതൽ ഉണ്ടാകാൻ സഹായിക്കും.Fertilizers Used / വളപ്രയോഗം:

00 മില്ലി ജീവാമൃതം 1½ ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചുവട്ടിൽ ഒഴിക്കുക. 7 ദിവസം കൂടുമ്പോൾ ഇത് ആവർത്തിച്ചു കൊടുത്തുകൊണ്ട് ഇരിക്കുക. ഒരു മാസം അയാൾ ആഴ്ചയിൽ 3 ദിവസം ഫിഷ് അമിനോ ആസിഡ് ഇലകളിൽ തളിക്കുക. കൂടാതെ വേപ്പെണ്ണ മിശ്രിതം. ഇലകൾക്ക് ഒഴിച്ച് കൊടുക്കുക. വേപ്പിൻ പിണ്ണാക്ക് വെള്ളത്തിലോ, കഞ്ഞി വെള്ളത്തിലോ ഇട്ടു പുളിപ്പിച്ചത് 100 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു ചെടിയുടെ കടക്കൽ ഒഴിച്ച് കൊടുക്കുക. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Ila manjalipp-ഇലമഞ്ഞളിപ്പ് :: VeppinKuru Kashayam- വേപ്പിൻകുരു കഷായം

×