All rights reserved©2023 farmersfz.com
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ് പപ്പായ പ്രധാനമായും കണ്ടുവരുന്നത്. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്. ഇലകളുടെ തണ്ടും പൊള്ളയാണ്. തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറമാണ്. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്.
വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം .വിത്തു മുളപ്പിച്ചാണ് പ്രജനനം നടത്താറ്. കൂനപ്പതി (മൌണ്ട് ലെയറിങ്ങ്) വഴിയും പ്രജനനം നടത്താം. ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു, നട്ട് ഒരു മാസം നനയ്കണം.
സെലെക്ഷന്‍ -1
സി ഓ -1
വാഷിങ്ങ്ടന്‍
ഹണി ഡ്യു
റാഞ്ചി
ഫിലിപിന്സ്ര
റെഡ് ലേഡി ലോങ്ങ് തായ്‌വാൻ
നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. വേപ്പെണ്ണ മിശ്രിതം. ഇലകൾക്ക് ഒഴിച്ച് കൊടുക്കുക. 100 മില്ലി ജീവാമൃതം 1½ ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചുവട്ടിൽ ഒഴിക്കുക. 7 ദിവസം കൂടുമ്പോൾ ഇത് ആവർത്തിച്ചു കൊടുത്തുകൊണ്ട് ഇരിക്കുക.
വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. സ്യൂഡോമോണസ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിനു എന്ന തോതിൽ മിക്സ് ചെയ്ട് ചെടിയുടെ കടക്കൽ നനവ് ആകാൻ പാകത്തിന് മാത്രം ഒഴിച്ച് കൊടുക്കുക.
Mosaiku- മൊസൈക്ക് :: Bordo Misritham- ബോർഡോ മിശ്രിതം
Thai Cheeyal തൈ ചീയൽ :: Veppenna emulsion-വേപ്പെണ്ണ മിശ്രിതം