all rights reserved©2021 farmersfz.com
ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും പ്രധാനമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ എല്ലാ ചതുപ്പുപ്രദേശത്തും വളരുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, ബീഹാർ, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ അധികം കൃഷി ചെയ്തുവരുന്നു.
45 സെ.മീ. അകലത്തില്‍ വാരങ്ങളെടുത്ത് വിത്ത് 10 സെ.മീ. അകലത്തിലുള്ള വരികളില്‍ നടാവുന്നതാണ്. കട്ട ഉടച്ച് പരുവപ്പെടുത്തിയ മണ്ണില്‍ വാരങ്ങളെടുത്ത് വിത്ത് വിതയ്ക്കാം. നന അത്യാവശ്യമാണ്.
മുള്ളങ്കി
നന അത്യാവശ്യമാണ്. വാട്ടം, വെളുത്ത തുരുമ്പ് രോഗം, ഇലപ്പുള്ളി രോഗം എന്നിവക്ക് ഫിഷ് അമിനോ ആസിഡ്, വെളുത്തുള്ളി മിശ്രിതം കൊടുക്കുക. നട്ട് 25-55 ദിവസത്തിനുള്ളില്‍ ഇനമനുസരിച്ച് വിളവെടുപ്പ് കാലാവധി തുടങ്ങും
20 ടണ്‍ പച്ചില വളവും, ചാണകവും/ ഹെക്ടര്‍ എന്ന അളവിൽ നല്‍കേണ്ടതാണ്.
ilappulli -ഇലപ്പുള്ളി :: Fish Amino Acid - ഫിഷ് അമിനോ ആസിഡ്