all rights reserved©2021 farmersfz.com
തെങ്ങിന്റെ ഫലമാണ് തേങ്ങ അഥവാ നാളികേരം. ഇതിന്റെ മേൽ ആവരണമായ തൊണ്ടും ചകിരിയും തെങ്ങിൻ മുകളിൽ നിന്നും വീഴുന്ന ആഘാതത്തിൽ നിന്നും വിത്തിനെ സംരക്ഷിച്ചു നിർത്തുന്നു. ഇതു കൂടാതെ കട്ടിയേറിയ ചിരട്ടയും വെളുത്ത കാമ്പും സ്വാദിഷ്ഠമായ വെള്ളവുമാണ് തേങ്ങയുടെ ഭാഗങ്ങൾ. തേങ്ങയുടെ പുറത്തെ ആവരണമായ തൊണ്ടും ചകിരിയും നീക്കം ചെയ്താണ് (പൊതിച്ച്) വ്യാപാര മേഖലയിൽ ഇതിന്റെ തൂക്കം നോക്കുന്നത്. നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.
താഴ്ന്ന ഈർപ്പമുള്ള ഉഷ്ണമേഖല പ്രദേശമാണ് തെങ്ങ് കൃഷിക്ക് അനുയോജ്യം. വർഷത്തിൽ 1500 മി.മിനും 2500 മി.മി നും ഇടയിൽ മഴയാണ് തെങ്ങിനാവശ്യം നീർവാർച്ചയുള്ള മണ്ണാണെങ്കിൽ എത്ര ശക്തമായ മഴയെ അതിജീവിക്കാനും തെങ്ങിനു കഴിയും. മഴ കുറഞ്ഞ പ്രദേശങ്ങളിൽ ജലസേചനം ആവശ്യമുണ്ട്. 60*60*60 cm നീളം വീതിൽ ഉയരം ഉള്ള കുഴിയാണ് തെങ്ങ് നടുവാൻ ആവശ്യം ഉള്ളത്. ജൂൺ മാസം ആണ് തെങ്ങ് നടുവാൻ അനുയോജ്യം. മണൽ, കമ്പോസ്റ്റ് അല്ലെകിൽ ചകിരിച്ചോർ ഇവയിലേതെങ്കിലും ഇട്ടു കുഴി മുക്കാൽ ഭാഗം മൂടി നനവ് കൊടുക്കുക. അതിലേക്ക് വിത്ത് തേങ്ങാ മുള പുറത്തു വരത്തക്കവിധം വക്കുക. അടിവളമായി ചാണകപ്പൊടിയും കൊടുക്കുക.
വെസ്റ്റ് കോസ്റ്റ് ടോൾ
ഈസ്റ്റ് കോസ്റ്റ് ടോൾ
ലക്ഷദീപ് ഓർഡിനറി
ആൻഡമാൻ ഓർഡിനറി
ബെനാ ലിം ടോൾ (പ്രതാപ്)
ഫിലിപ്പൈൻസ്ഓർഡിനറി(കേരചന്ദ്ര)
എല്ലാ വർഷവും തെങ്ങിൻ ചുവട് കിളച്ച വളം ഇടണം. മഴ ഇല്ല്ലാത്ത സ്ഥലങ്ങൾ ആണെങ്കിൽ നനയും ആവശ്യമാണ്. തടം വൃത്തിയായി സൂക്ഷിക്കുക. കവിളിൽ വേപ്പിൻ പിണ്ണാക്ക് നിറച്ചു വെക്കുക
കാലിവളം, കമ്പോസ്റ്റ്, കോഴിവളം, ആട്ടിൻകാഷ്ഠം, എല്ലുപൊടി, മീൻവളം എന്നിവയ്ക്കു പുറമേ, പച്ചിലവള വിളകളും കൃഷിചെയ്ത് ചേർക്കാവുന്നതാണ്. കാലവർഷാരംഭമാണ് ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടുമീറ്റർ അകലത്തിൽ 15 സെന്റീമീറ്റർ താഴ്ചയിൽ, തെങ്ങിനുചുറ്റും തടമെടുത്ത് അതിൽ വേണം നൽകാൻ. തെങ്ങൊന്നിന് ഒരു വർഷം 15 കിലോഗ്രാം മുതൽ 25 കിലോഗ്രാം വരെ വളങ്ങൾ ആവശ്യമാണ്. തെങ്ങിൽ നിന്നും ശേഖരിക്കുന്ന തൊണ്ട്, മടൽ, ഓല എന്നിവയും ജൈവവളമായി തെങ്ങിനുതന്നെ നൽകാവുന്നതുമാണ്. പച്ചിലവള വിളകൾ തെങ്ങിന്റെ തടത്തിൽ തന്നെ വളർത്തിയോ മറ്റു സ്ഥലങ്ങളിൽ വളർത്തിയതോ ആയവ സെപ്റ്റംബർ മാസത്തോടെ പിഴുത് തടത്തിലിട്ട് മണ്ണിലുഴുത് ചേർക്കാവുന്നതുമാണ്. യൂറിയ അല്ലെകിൽ ഗോമൂത്രം അര ലിറ്റർ 2 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചുവട്ടിൽ ഒഴിക്കുക. 1 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് തടം തുറന്നു അതിലേക്ക് ഇട്ടു മൂടുക.
Mahali- മഹാളി :: Bordo Misritham- ബോർഡോ മിശ്രിതം
Chennerolipp-ചെന്നീരൊലിപ്പ് :: Ash and Salt-ചാരവും ഉപ്പും