all rights reserved©2021 farmersfz.com
മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ് ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
കാരറ്റ് അടുക്കളതോട്ടത്തില് കൃഷി ചെയ്യാവുന്നതാണ്. നല്ലനീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ഉള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ആഗസ്റ്റ് മൂതല്‍ ജനുവരി വരെയുള്ള കാലമാണ് കൃഷിക്ക് യോജിച്ചത്. കൃഷി ചെയ്യാനുള്ള സ്ഥലം നല്ലവണ്ണം ഉഴുതുമരിച്ച്, മണ്ണില്‍ അമ്ലത്വം കൂടുതല്‍ ഉണ്ടെങ്കില്‍ സെന്റിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ കുമ്മായം വിതറുക. 10 ദിവസത്തിനു ശേഷം വിത്തിടുന്നതിനു മുമ്പ് ചാണകപ്പൊടി സെന്റിനു 100 കിലോഗ്രാം എന്ന കണക്കിന് ചേര്‍ത്ത് കൊടുക്കുക. സൗകര്യപ്രദമായ നീളത്തിലും ഒരടി ഉയരത്തിലും ഒരടി വീതിയിലും വാരങ്ങള്‍ ഉണ്ടാക്കണം. വാരങ്ങളില്‍ ജലസേചനം നടത്തിയതിനു ശേഷം രണ്ട് സെ.മീറ്റര്‍ ആഴത്തില്‍ ചാലുകള്‍ കീറി അതില്‍ വിത്ത് പാകണം. വിത്തുകളുടെ അകലം ക്രമീകരിക്കുന്നതിനു, വിത്ത് പാകി മേല്‍ മണ്ണും മണലും ചേര്‍ത്ത മിശ്രിതം കൊണ്ട് ചാലുകള്‍ മൂടണം.
1. പുസ കേസര്‍
2. നാന്‍ന്റെസ്
3. പുസമേഘാലി
വിത്ത് മുളച്ച് ഒരാഴ്ചക്കുശേഷം 10 സെന്റീമീറ്റര്‍ അകലം പാലിക്കുന്നതിനായി ഇടയ്ക്കുള്ള തൈകള്‍ പിഴുതുമാറ്റണം. വേരിന്റെ നല്ല വളര്‍ച്ചക്ക് വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ ചെറിയ രീതിയില്‍ മണ്ണിളക്കി കൊടുക്കണം. തൈകള്‍ മുളച്ച് 10 ദിവസത്തിനുശേഷം കാലിവളം, ക്ഷാരം, പാക്വജനകം എന്നിവ ചേര്‍ത്ത് കൊടുക്കണം. 45 ദിവസത്തിനകം മണ്ണ് കയറ്റി കൊടുക്കുന്നത് വിളവ് കൂട്ടാന്‍ സാധിക്കും. 60 മുതല്‍ 70 ദിവസത്തിനകം വിളവെടുപ്പ് നടത്താം.
പൂര്‍ണ്ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത് . ചാണകപ്പൊടി, കോഴിവളം എന്നിവയാണ് മുഖ്യമായും പ്രയോഗം . വെള്ളം കെട്ടിനില്ക്കാത്തതും എന്നാല്‍ ജലാംശമുള്ളതുമായ മണ്ണാണ് ക്യാരറ്റ് കൃഷിക്ക് അനുയോജ്യം. വിത്ത് മുളച്ച് 15 ദിവസത്തിനുശേഷം ജൈവവളം ചേർത്ത് ചെടികൾക്ക് ചുറ്റും മണ്ണ് കയറ്റുക. മൂന്നാമത്തേയും അഞ്ചാമത്തേയും ആഴ്ചകളിൽ ജൈവവളം ചേർത്ത് മണ്ണ് കയറ്റി കൊടുക്കുക, ആഴ്ചയിൽ രണ്ട് തവണ പുളിപ്പിച്ച ജൈവവളം ഒഴിച്ചു കൊടുക്കുക.
സാധാരണ ക്യാരറ്റിനെക്കാൾ മധുരം കൂടുതൽ ആണ് ബേബി ക്യാരറ്റ്നു മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ് ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ് കാരറ്റ്.
കാരറ്റ് അടുക്കളതോട്ടത്തില് കൃഷി ചെയ്യാവുന്നതാണ്. നല്ലനീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ഉള്ള മണ്ണാണ് കൃഷിക്ക് നല്ലത്. ആഗസ്റ്റ് മൂതല്‍ ജനുവരി വരെയുള്ള കാലമാണ് കൃഷിക്ക് യോജിച്ചത്. കൃഷി ചെയ്യാനുള്ള സ്ഥലം നല്ലവണ്ണം ഉഴുതുമരിച്ച്, മണ്ണില്‍ അമ്ലത്വം കൂടുതല്‍ ഉണ്ടെങ്കില്‍ സെന്റിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ കുമ്മായം വിതറുക. 10 ദിവസത്തിനു ശേഷം വിത്തിടുന്നതിനു മുമ്പ് ചാണകപ്പൊടി സെന്റിനു 100 കിലോഗ്രാം എന്ന കണക്കിന് ചേര്‍ത്ത് കൊടുക്കുക. സൗകര്യപ്രദമായ നീളത്തിലും ഒരടി ഉയരത്തിലും ഒരടി വീതിയിലും വാരങ്ങള്‍ ഉണ്ടാക്കണം. വാരങ്ങളില്‍ ജലസേചനം നടത്തിയതിനു ശേഷം രണ്ട് സെ.മീറ്റര്‍ ആഴത്തില്‍ ചാലുകള്‍ കീറി അതില്‍ വിത്ത് പാകണം. വിത്തുകളുടെ അകലം ക്രമീകരിക്കുന്നതിനു, വിത്ത് പാകി മേല്‍ മണ്ണും മണലും ചേര്‍ത്ത മിശ്രിതം കൊണ്ട് ചാലുകള്‍ മൂടണം.
1. പുസ കേസര്‍
2. നാന്‍ന്റെസ്
3. പുസമേഘാലി
വിത്ത് മുളച്ച് ഒരാഴ്ചക്കുശേഷം 10 സെന്റീമീറ്റര്‍ അകലം പാലിക്കുന്നതിനായി ഇടയ്ക്കുള്ള തൈകള്‍ പിഴുതുമാറ്റണം. വേരിന്റെ നല്ല വളര്‍ച്ചക്ക് വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ ചെറിയ രീതിയില്‍ മണ്ണിളക്കി കൊടുക്കണം. തൈകള്‍ മുളച്ച് 10 ദിവസത്തിനുശേഷം കാലിവളം, ക്ഷാരം, പാക്വജനകം എന്നിവ ചേര്‍ത്ത് കൊടുക്കണം. 45 ദിവസത്തിനകം മണ്ണ് കയറ്റി കൊടുക്കുന്നത് വിളവ് കൂട്ടാന്‍ സാധിക്കും. 60 മുതല്‍ 70 ദിവസത്തിനകം വിളവെടുപ്പ് നടത്താം.
പൂര്‍ണ്ണമായും ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത് . ചാണകപ്പൊടി, കോഴിവളം എന്നിവയാണ് മുഖ്യമായും പ്രയോഗം . വെള്ളം കെട്ടിനില്ക്കാത്തതും എന്നാല്‍ ജലാംശമുള്ളതുമായ മണ്ണാണ് ക്യാരറ്റ് കൃഷിക്ക് അനുയോജ്യം. വിത്ത് മുളച്ച് 15 ദിവസത്തിനുശേഷം ജൈവവളം ചേർത്ത് ചെടികൾക്ക് ചുറ്റും മണ്ണ് കയറ്റുക. മൂന്നാമത്തേയും അഞ്ചാമത്തേയും ആഴ്ചകളിൽ ജൈവവളം ചേർത്ത് മണ്ണ് കയറ്റി കൊടുക്കുക, ആഴ്ചയിൽ രണ്ട് തവണ പുളിപ്പിച്ച ജൈവവളം ഒഴിച്ചു കൊടുക്കുക.
Thandu thurappan- തണ്ടുതുരപ്പൻ :: VeppinKuru Kashayam- വേപ്പിൻകുരു കഷായം