all rights reserved©2021 farmersfz.com
സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി. കൊറിയാൻഡർ എന്ന ആംഗലേയ നാമമുള്ള മല്ലിക്ക്, കൊറിയാൻഡ്രം സറ്റൈവം(Coriandrum Sativum) എന്നാണ് ശാസ്ത്രീയനാമം. ധ്യാന്യകം എന്നു സംസ്കൃതത്തിലും ഹരധാന്യ എന്നു ഹിന്ദിയിലും പച്ച കൊത്തമല്ലിയിലയ്ക്ക് പേരുണ്ട്.വൈറ്റമിൻ സി, വൈറ്റമിൻ കെ, മാംസ്യം എന്നിവയാൻ സമ്പുഷ്ടമാണു മല്ലിയില.
ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം. മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്‍പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും. വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്. മണ്ണില്‍ കാല് ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല് ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം.
മല്ലി
വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.ചെടികൾ കൂട്ടം കൂടി നില്ക്കാൻ അനുവദിക്കരുത്. ചെടി വലുതായാൽ നന കുറക്കണം
ദ്രാവക രൂപത്തിലൊള്ള വളങ്ങൾ ആണ് മല്ലിക്ക് നല്ലത്. അല്ല്ലെകിൽ വളം കൂടി ഇലക്ക് മണം നഷ്ടപ്പെടും ചാണകം നേർപ്പിച്ച കലക്കി ഒഴിക്കാം , ഫിഷ് അമിനോ ആസിഡ് ഒഴിക്കാം ഗോമൂത്രം നേർപ്പിച്ചത്, ജീവാമൃതം ഇവ 5 ദിവസം കൂടുമ്പോൾ കൊടുത്തുകൊണ്ട് ഇരിക്കുക.
Chuvad veekam- ചുവട്വീക്കം :: NattaPoo chedi Soap-misrithamനാറ്റപ്പൂചെടി സോപ്പ്മി ശ്രിതം