Crops

LongChillie - സാമ്പാർ മുളക്

Crop Name / വിള : LongChillie - സാമ്പാർ മുളക്

sambarmulak.jpg

Cultivation Duration / നടീൽ കാലം :
5 -6

Crop Description / വിവരണം :

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.Cultivation Method / നടീൽ രീതി :

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. 15 cm വീതിയും 100 cm നീളവും 75 cm ഉയരവുമുള്ള കുഴികളാണ് ആവശ്യം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി വിത്തും റവയും കൂടികലര്‍ത്തി വേണം നടാന്‍. തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ഉറുംബിനെ അകറ്റി നിര്‍ത്തും. പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്. ഗ്രോ ബാഗിൽ പാവിമുളപ്പിച്ചു പറിച്ചു നടുന്നത് ആണ് നല്ലത്.  തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്.


Types Of Seeds / വിത്തിനങ്ങൾ:

അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)

ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)

മഞ്ജരി

 ജ്വാലാമുഖി

എന്നിവയും മികച്ചയിനം പച്ച മുളക് ആണ്.


Preservation Methods / പരിപാലനമുറകൾ:

രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം.ഒക്ടോബര് - ജനുവരി മാസങ്ങളിൽ കൃഷി ചെയ്യാൻ ജലസേചനം ആവശ്യം ആണ്. ചെടിക്ക് അടുത്ത് പച്ചില വളം കിട്ടുന്ന രീതിയിലുള്ള മരങ്ങൾ വളർത്തുന്നത് നല്ലതായിരിക്കും. വേപ്പെണ്ണ മിശ്രിതം 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നേർപ്പിച് വെയിൽ ഉള്ളപ്പോൾ തളിക്കുക. Fertilizers Used / വളപ്രയോഗം:

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളം പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്. പൂവിടാൻ സമയം ഫിഷ് അമിനോ ആസിഡ് കൊടുക്കുക. ഇത് പലപ്പോളായി കൊടുക്കുക. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Kuttila-കുറ്റിലരോഗം :: Cut the affected branches, pseudomonas - സ്യുഡോമോണാസ് ലായനി
Thai Cheeyal തൈ ചീയൽ :: Veppena veluthulli emulsion -വേപ്പെണ്ണ വെളുത്തുള്ളി ഇമല്ഷന്
Vellicha-വെള്ളിച്ച :: Veppenna emulsion- വേപ്പെണ്ണ മിശ്രിതം

×