Crops

Cheru Kizhang - ചെറുകിഴങ്ങ്

Crop Name / വിള : Cheru Kizhang - ചെറുകിഴങ്ങ്

cherukizhang.jpg

Cultivation Duration / നടീൽ കാലം :
1 -12

Crop Description / വിവരണം :

ഡയസ്ക്കോറിയേസീ (Dioscoriaceae) സസ്യകുടുംബത്തിൽപ്പെടുന്ന കാച്ചിൽ വർഗ വിളയാണ് ചെറുകിഴങ്ങ്. (ശാസ്ത്ര നാമം: ഡയസ്ക്കോറിയ എസ്ക്കുലെന്റ (Dioscorea esculenta)). ഉഷ്ണമേഖലാ കിഴങ്ങുവിളയായ  നനകിഴങ്ങ് അഥവാ ചെറുകിഴങ്ങ് ഏഷ്യൻ രാജ്യങ്ങൾ, വെസ്റ്റിൻഡീസ്, തെക്കെ അമേരിക്ക, പസഫിക് ദ്വീപുകൾ‍, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷ്യവിളയാണ്. കേരളത്തിലും ഇത് സാധാരണയായി കൃഷിചെയ്തു വരുന്നു.പടർന്നുകയറുന്ന ദുർബലസസ്യമാണ്. തണ്ട് ബലം കുറഞ്ഞതായതിനാൽ കുറ്റികൾ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടർത്തുന്നു. തണ്ടിന് നാലു കോണുകളുണ്ട്. തണ്ടിൽ ഏകാന്തരന്യാസത്തിലോ സമ്മുഖമായോ ഇലകൾ വ്യന്യസിച്ചിരിക്കുന്നു. ഇലകൾ വലിപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂർവമായേ ഇത് പുഷ്പിക്കാറുള്ളൂ. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് നീണ്ടുനേർത്ത പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. Cultivation Method / നടീൽ രീതി :

നല്ല ഉല്പാദന ക്ഷമതയുള്ള ചെറുകിഴങ്ങ് ശേഖരിച്ചു തണലത്തു സൂക്ഷിക്കുക.കള കളഞ്ഞു കക്ക,ഡോളോമേറ്റ് ഇതിൽ എതെകിലും ഒരു കിലോ ഒരു സെന്റ് ലേക്ക് എന്ന രീതിയിൽ ഇട്ടു നന്നായി കിളക്കുക. മണ്ണിന്‍റെ അമ്ലത്തം നിലനിർത്താൻ ഇത് സഹായിക്കും. എടുത്ത് വെച്ചിരുന്ന ചെറുകിഴങ്ങ് മുകുളം നോക്കി കഷ്ണങ്ങളാക്കി. ചാണകപ്പാൽ, സ്യൂഡോമോണസ് മിശ്രിതത്തിൽ 2 ദിവസം മുക്കിവെക്കുക. 


Types Of Seeds / വിത്തിനങ്ങൾ:

ശ്രീലത:- തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരു നാടന്‍ ഇനത്തില്‍ നിന്നു തിരെഞ്ഞെടുത്ത 8 മാസം മുതലുള്ള ഇനമാണ്. കിഴങ്ങുകള്‍ ീയഹീിഴ/ ളൗശെളീൃാ ആകൃതിയിലുള്ളതും ക്രീം കലര്‍ന്ന വെള്ള നിറത്തോടു കൂടിയ ചതയുള്ളതും ആണ്. വള്ളികള്‍ സാധാരണയായി ഇടത്തേക്ക് പടരുന്നവയാണ്. 

ശ്രീകല :- 7 1/2 മാസം മൂപ്പുള്ള ഹ്രസ്വകാല ഇനമാണ്. കിഴങ്ങുകളില്‍ 35 - 37 ശതമാനം ഡ്രൈമാറ്റര്‍, 23 - 25 ശതമാനം അന്നജം, 1 - 1.3 ശതമാനം പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.


Preservation Methods / പരിപാലനമുറകൾ:

വള്ളി പടര്‍ത്തല്‍ :- ചെറുകന്പുകള്‍ നാട്ടി 4 മുതല്‍ 6 വരെ ചെടികളെ കയറുപയോഗിച്ച് പടര്‍ത്തണം. കളകൾ തടത്തിൽനിന്നും നീക്കം ചെയ്തു, തടം വൃത്തിയായി സൂക്ഷിക്കുക. Fertilizers Used / വളപ്രയോഗം:

ഒരു മാസം കഴിയുമ്പോളേക്കും ആകുമ്പോളേയ്ക്കും മുള വരും. ആദ്യ വളം കൊടുക്കണം. 100 ഗ്രാം രാജ്‌ഫോസ്, പൊട്ടാഷ്, യൂറിയ, ചേർത്ത് കരിയിലകൊണ്ട് മൂടി ഈ കരിയില മൂടത്തക്ക വിധം കുറച്ചു മണ്ണിടുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Rat - എലി :: Elikeni - എലിക്കെണി

×