all rights reserved©2021 farmersfz.com
ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിങ്ങ. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ribbed gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.
കള കളഞ്ഞു കക്ക,ഡോളോമേറ്റ് ഇതിൽ എതെകിലും ഒരു കിലോ ഒരു സെന്റ് ലേക്ക് എന്ന രീതിയിൽ ഇട്ടു നന്നായി കിളക്കുക. മണ്ണിന്റെ അമ്ലത്തം നിലനിർത്താൻ ഇത് സഹായിക്കും. അര മീറ്റർ വൃത്താകൃതിയിൽ അര അടി താഴ്ചയിൽ തടം തുറന്ന് ജൈവവളം, കമ്പോസ്റ്റ്, കാലിവളം എന്നിവ ഉപയോഗിച്ചു തടം ഒരുക്കുക. നടുന്ന വിത്തുകൾ തമ്മിൽ 1 മീറ്റർ അകലം പാലിക്കുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന് പിണ്ണാക്ക് ഇവ ഇടാം
ജീവാമൃതം, കമ്പോസ്റ്റ് ഇവ 4 ഇരട്ടി വെള്ളം ചേർത്ത് വളമായി കൊടുക്കുക. പ്സ്യൂഡോമോണാസ് 2 ഗ്രാം അല്ലെകിൽ 2 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു ഒഴിച്ച് കൊടുക്കുക.10 ദിവസം കൂടുമ്പോൾ തുടർച്ചയായി ഇത് തന്നെ തുടരുക.
ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ് അമിനോ ആസിഡ് പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം.
Mathan Vand -മത്തൻവണ്ട് :: Urikettal-ഉറികെട്ടൽ