Crops

Undamulak- ഉണ്ടമുളക്

Crop Name / വിള : Undamulak- ഉണ്ടമുളക്

zrpe3bdsd0weoeyh1u5s.jpg

Cultivation Duration / നടീൽ കാലം :
5-6

Crop Description / വിവരണം :

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്പല പേരാണുള്ളത്. മലബാറിൽ ഇതിന്പറങ്കി എന്നും പറയാറുണ്ട്



Cultivation Method / നടീൽ രീതി :

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്ഒരു വഴിയുണ്ട്. വീട്ടില്വാങ്ങുന്ന ഉണക്ക മുകളില്നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്പാകാന്ആയി എടുക്കാം. പാകുന്നതിനു മുന്പ് അര മണിക്കൂര്വിത്തുകള്സ്യൂഡോമോണോസ് ലായനിയില്ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്ആണ്. വങ്ങുമ്പോള്ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്ഇത് ഉപയോഗിച്ചു തീര്ക്കേണ്ടാതാണ്. വിത്തില്മുക്കി വെക്കാന്മാത്രമല്ല, തൈകള്പറിച്ചു നടുമ്പോള്വേരുകള്സ്യൂഡോമോണോസ് ലായനിയില്മുക്കി നടുന്നതും നല്ലതാണ്.


Types Of Seeds / വിത്തിനങ്ങൾ:

റോയൽ ബുള്ളറ്റ് (ഉരുണ്ടത്, കനംകുറഞ്ഞത് )

രംഘ – (പച്ച  നിറം, എരിവു കൂടുതല്‍)

എന്നിവയും മികച്ചയിനം ഉണ്ടമുളക് ആണ്.


Preservation Methods / പരിപാലനമുറകൾ:

രണ്ടാഴ്ച കൂടുമ്പോള്ചെടികള്ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം.ഒക്ടോബര് - ജനുവരി മാസങ്ങളിൽ കൃഷി ചെയ്യാൻ ജലസേചനം ആവശ്യം ആണ്. ചെടിക്ക് അടുത്ത് പച്ചില വളം കിട്ടുന്ന രീതിയിലുള്ള മരങ്ങൾ വളർത്തുന്നത് നല്ലതായിരിക്കുംവേപ്പെണ്ണ മിശ്രിതം 30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നേർപ്പിച് വെയിൽ ഉള്ളപ്പോൾ തളിക്കുക.



Fertilizers Used / വളപ്രയോഗം:

കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്വെള്ളം പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്പൂവിടാൻ സമയം ഫിഷ് അമിനോ ആസിഡ് കൊടുക്കുക. ഇത് പലപ്പോളായി കൊടുക്കുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Kuttila -കുറ്റിലരോഗം :: Cut the affected branches, pseudomonas- സ്യുഡോമോണാസ് ലായനി

×