all rights reserved©2021 farmersfz.com
കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. (ശാസ്ത്രീയനാമം: Benincasa hispida). കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ് ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം. ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം
കുമ്പള നീരിന് ഔഷധപ്രാധാന്യമുണ്ട്. ഒരു കിലോഗ്രാം കുമ്പളത്തിന് മാര്‍ക്കറ്റില്‍ ഇരുപത് രൂപയ്ക്ക് മേല്‍ വിലയുണ്ട്. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ തെങ്ങിന് വരികള്‍ക്കിടയിലായി 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഏതാണ്ട് 45 സെന്റീമീറ്റര്‍ താഴ്ചയിലും കുഴികളെടുത്ത് അവയില്‍ വേണം കുമ്പളം നടേണ്ടത്. കുമ്പളത്തടങ്ങള്‍ തമ്മില്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഉണക്കിപ്പൊടിച്ച 2.5 കിലോഗ്രാം ചാണകം മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ച് തടം നിറയ്ക്കണം. അടിവിളയായി തടമൊന്നില്‍ 15 ഗ്രാം യൂറിയ, 25 ഗ്രാം രാജ്ഫോസ്, 8.5 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. തുടര്‍ന്ന് വള്ളി വീശുമ്പോഴും കായ് പിടിച്ചു തുടങ്ങുമ്പോഴും 7.5ഗ്രാം യൂറിയ വീതം നല്‍കണം. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ തടമൊന്നിന് 2.5 കിലോഗ്രാം ചാണകം ചേര്‍ത്തുകൊടുക്കുന്നത് കൂടാതെ 40ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 15 ഗ്രാം ചാരം എന്നിവ കൂടി നല്‍കണം. ഒരു തടത്തില്‍ 4 മുതല്‍ 5 വിത്തുകളാണ് പാകുക. കിളിര്‍ത്തു വരുമ്പോള്‍ ആരോഗ്യമില്ലാത്തവയെ മാറ്റി തടമൊന്നില്‍ രണ്ടോ മൂന്നോ ചെടികളെ മാത്രം നിലനിര്‍ത്തുക. ആദ്യ ഘട്ടത്തില്‍ 3-4 ദിവസത്തിലൊരിക്കല്‍ നന വേണം. പൂക്കുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം.
ഉണക്കിപ്പൊടിച്ച 2.5 കിലോഗ്രാം ചാണകം മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ച് തടം നിറയ്ക്കണം.. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ തടമൊന്നിന് 2.5 കിലോഗ്രാം ചാണകം ചേര്‍ത്തുകൊടുക്കുന്നത് കൂടാതെ 40ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 15 ഗ്രാം ചാരം എന്നിവ കൂടി നല്‍കണം.
ila theeni puzhu- ഇലതീനിപുഴു :: Gomootram-ഗോമൂത്രം