All rights reserved©2025 farmersfz.com
ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (Lubika)എന്നു പറയുന്നു. (ശാസ്ത്രീയനാമം: Flacourtia jangomas). ളൂബിക്ക, ളൂവിക്ക, ലൗലോലിക്ക എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്നു. പഴവർഗ്ഗത്തിൽ ഉൾപ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുൻപ് പച്ച നിറവും പഴുക്കുമ്പോൾ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്ങിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉൾഭാഗത്തായി വളരെ ചെറിയ കുരുക്കലും ഉണ്ടാകും. ലൂബി തൈ നട്ട് നാലോ അഞ്ചോ വർഷം കഴിഞ്ഞാൽ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വർഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തിൽ ഉൾപ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളർത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതായി കാണുന്നില്ല
60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക. ചെടികൾ തമ്മില്ലുള്ള അകലം 20cm വെച്ച് ക്രമീകരിക്കുക.
ലൂബി
ചുവട്ടിലെ ചെറു കമ്പുകൾ നീക്കം ചെയുക. നീക്കം ചെയുമ്പോൾ 10 cm അകലത്തിൽ നീക്കം ചെയുക.
വർഷത്തിൽ 2 വട്ടമായി 200 ഗ്രാം കക്ക കടക്കൽ ഇടുക. ഇത് വർഷത്തിൽ 2 തവണ കൊടുക്കുക. മരം വലുതാകുന്നത് അനുസരിച്ചു കക്കയുടെ അളവും ഇടുന്ന ചുറ്റളവും കൂട്ടികൊണ്ടുവരുക.