Crops

Passion fruit - പാഷൻ ഫ്രൂട്ട്

Crop Name / വിള : Passion fruit - പാഷൻ ഫ്രൂട്ട്

passion fruit.jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട് അല്ലെങ്കിൽ വള്ളി ഓറഞ്ച് തെക്കേ അമേരിക്കൻ സ്വദേശിയായ പാഷൻ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്ലോറിഡ, ഹവായി, കരീബിയൻ ദ്വീപുകൾ,ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രയേൽ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങ,മുസോളിക്കായ്,മുസോളിങ്ങ, സർബ്ബത്തുംകായ എന്നെല്ലാം ഈ പഴത്തിനു് നാടൻ പേരുകളുണ്ടു്. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവയുടെ കനികൾ. ഇത് കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും ഉപയോഗിക്കുന്നു. ഫലങ്ങൾക്കു വേണ്ടി ഇവയുടെ വള്ളികൾ ധാരാളമായി വെച്ചു പിടിപ്പിക്കാറുണ്ട്.



Cultivation Method / നടീൽ രീതി :

തണ്ട് 15 cm നീളത്തിൽ മുറിച്ചെടുക്കുക.സ്യൂഡോമോണസ് ലായനിയിൽ മുറിച്ചെടുത്ത തണ്ട് ഇട്ടുവെക്കുക. പോട്ടിങ്ങ് മിശ്രിതം തയാറാക്കി പോളിത്തീൻ കവറിലേക്ക് കുത്തി ഇറക്കി മൂടുറപ്പിച്ച ശേഷം തണലത്തു സൂക്ഷിക്കുക. ഈർപ്പം നിലനിർത്തുക. 


Types Of Seeds / വിത്തിനങ്ങൾ:

പാഷൻ ഫ്രൂട്ട്


Preservation Methods / പരിപാലനമുറകൾ:

 വള്ളി വീശി തുടങ്ങുമ്പോൾ പന്തൽ ഇട്ടു കൊടുക്കുകയോ ഏതെങ്കിലും മരത്തിലേക്ക്  പടർന്നു കയറ്റുകയോ ചെയുക. 



Fertilizers Used / വളപ്രയോഗം:

ഒരു മാസം കഴിഞ്ഞു മുകുളം വന്നു നാല് ഇല പാകമാകുമ്പോൾ 45*45 കുഴിയിലേക്ക് 3 കിലോഗ്രാം ചാണകപ്പൊടി മേൽമണ്ണും ചേർത്ത് കുഴി മുക്കാൽ ഭാഗം മൂടുക. അതിലേക്ക് ചെടി പോട്ടിങ്ങ് മിശ്രിതം അടക്കം ഇറക്കിവെച്ചു പോളിത്തീൻ കവർ മാറ്റുക. ഇറക്കിവെച്ചശേഷം മണ്ണ് നനവ് കൊടുക്കുക. 2 % വീര്യമുള്ള സ്യൂഡോമോണസ് ലായനി ചേർക്കുക.  ഫിഷ് അമിനോ ആസിഡ് സ്പ്രൈ ചെയ്തു കൊടുക്കുക. 2 മാസം ആകുമ്പോൾ  ജീവാമൃതം ഒരു ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു കൊടുക്കുക. കൂടാതെ കടലപ്പിണ്ണാക്ക് വെള്ളത്തിലോ കഞ്ഞി വെള്ളത്തിലോ ഇട്ടു പുളിപ്പിച്ചു കൊടുക്കുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Thai Cheeyal തൈ ചീയൽ :: pseudomonas- പ്‍സ്യൂഡോമോണാസ്

×