Crops

Brinjal (Purple) - വഴുതനങ്ങ പർപ്പിൾ

Crop Name / വിള : Brinjal (Purple) - വഴുതനങ്ങ പർപ്പിൾ

brinjal purple.jpg

Cultivation Duration / നടീൽ കാലം :
4 -5

Crop Description / വിവരണം :

പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു.ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.



Cultivation Method / നടീൽ രീതി :

പാകേണ്ട വിത്തുകള്‍ എടുക്കുക, ഒരുപാടു എടുക്കണ്ട, നമുക്ക് ഒരു പത്തു മൂട് കത്തിരി നടാന്‍ ആണ് എങ്കില്‍ ഒരു അമ്പതു-അറുപതു വിത്തുകള്‍ എടുക്കാം. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യുള്ളവ മാത്രം എടുക്കുക. ടെറസ്സിലെ ഗ്രോ ബാഗ്‌/ചെടിചട്ടി അല്ലെങ്കില്‍ തറയിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.


Types Of Seeds / വിത്തിനങ്ങൾ:


  • ശ്വേത
  • ഹരിത 
  • നീലിമ 
  • സൂര്യ


Preservation Methods / പരിപാലനമുറകൾ:

 വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ അല്ലെങ്കില്‍ കത്തിരി തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാൽ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്‌/ പ്ലാസ്റ്റിക്‌ ചാക്ക് ഇവ ഉപയോഗിക്കാം.  പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക. കായ്കൾ ഉണ്ടായി തുടങ്ങുമ്പോൾ ഇ സമയത്തു പുകയില കഷായം അല്ലെങ്കിൽ വേപ്പെണ്ണ മിശ്രിതം തളിക്കുക.



Fertilizers Used / വളപ്രയോഗം:

 മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

ila heeni puzhu- ഇലതീനിപുഴു :: Kanthari Mulak Layani-കാന്താരി മുളക് ലായനി

×