all rights reserved©2021 farmersfz.com
ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവുംമണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് മലബന്ധത്തെ തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും 2. ഇതില്‍ കാര്‍ബ്യുറേറ്ററുകളും കലോറിയും അടങ്ങിയിരിക്കുന്നു. കൂടാതെ തടി കൂടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ആഹാരവുംമാണ് ചോളം.
30*30*30 cm നീളം വീതി ഉയരത്തിൽ വാരം കോരി അടിവളമായി ചാണകമോ കമ്പോസ്റ്റോ ഇട്ടു വാരം മൂടുക.വിത്തിടുമ്പോൾ 30 cm അകലത്തിൽ വിത്തിടുക. വിത്തുകൾ നടുന്നതിനു മുൻപ് സ്യൂഡോമോണസ്ൽ മുക്കി വെക്കുക. നട്ടു കഴിഞ്ഞു സ്യൂഡോമോണസ് 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെറിയ രീതിയൽ നനവ് ആകത്തക്ക വിധം ഒഴിച്ച് കൊടുക്കുക.
ഗംഗ ഹൈബ്രിഡ്-1
ഗംഗ ഹൈബ്രിഡ്-101
ഡക്കാൻ ഹൈബ്രിഡ്
രഞ്ജിത്
കിസാൻ
കബോസിറ്റ്
വിജയ്
വിക്രം
സോനാ
ജവഹർ
3 മാസo ആകുമ്പോഴേക്കും ചോളം വിളവെടുത്തു തുടങ്ങാം. ചോളത്തിനു കീടബാധകൾ പൊതുവെ കുറവാണു.
ഒരു മാസം ആകുമ്പോൾ ജീവാമൃതം, ഗോമൂത്രവും ചെടികൾക്ക് പല തവണകളായി ഒഴിച്ച് കൊടുക്കുക.