Crops

Colocasia-ചേമ്പ്

Crop Name / വിള : Colocasia-ചേമ്പ്

chembu.jpg

Cultivation Duration / നടീൽ കാലം :
5 -11

Crop Description / വിവരണം :

സാധാരണ കേരളത്തിൽ കൃഷിചെയ്യുന്ന ഒരു കാർഷിക വിളയാണ്‌ ചേമ്പ് . സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളിൽ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്‌. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്,വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്തകണ്ണൻ, വെളുത്തകണ്ണൻ, താമരക്കണ്ണൻ, വെട്ടത്തുനാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷിചെയ്യുന്നു. ചേമ്പിൽ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ്‌ പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ‍ ഉൾപ്പെടുത്തിയാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പിൽ കൂടുതൽ മാംസ്യവും അടങ്ങിയിരിക്കുന്നു



Cultivation Method / നടീൽ രീതി :

കല്ലും കട്ടയുമില്ലാതെ മണലും ചെളിയും സമം കലര്‍ന്ന ഉലര്‍ച്ചയുള്ള മണ്ണാണ് ചേമ്പ് നടാന്‍ പറ്റിയത്. നനയ്ക്കാന്‍ പറ്റുമെങ്കില്‍ ഏതു സമയത്തും ചേമ്പ് കൃഷി ചെയ്യാമെങ്കിലും മീനം-മേടം മാസക്കാലത്താണ് ചേമ്പ് നടുന്നത്. ശീമച്ചേമ്പിന്, കണ്ടിചേമ്പെന്നും പാല്‍ചേമ്പെന്നും പറയുന്നു. വലുപ്പമുള്ള കിഴങ്ങുള്ളവയുടെ തള്ളയും പിള്ളയും (തടയും വിത്തും) നടാനുപയോഗിക്കാം. മീനമാസത്തില്‍ തന്നെ ചേമ്പ് നട്ടു തുടങ്ങാം. ശീമച്ചേമ്പ് 15 സെ.മീറ്ററോളം ഉള്ള കഷണങ്ങളാക്കി മുറിച്ചാണു നടുന്നത്. 75 സെ.മീ. ഇടവിട്ടുള്ള കുഴികളിലാണിത് നടുക. നട്ടശേഷം ചാണകപ്പൊടിയും ചാരവും ചേര്‍ത്തു കുഴിമൂടി ചവറിട്ട് നിറയ്ക്കുന്നു.ചെറുചേമ്പ് വാരങ്ങളെടുത്താണ് നടുന്നത്. 15 സെ.മീ. ഉയരമുള്ള വാരങ്ങളില്‍ 45 സെ.മീ. അകലത്തില്‍ കുഴികളെടുത്ത് വിത്തു നടുന്നു. അധികവും പിള്ളച്ചേമ്പാണ് (വിത്ത്) നടാനുപയോഗിക്കുന്നത്.


Types Of Seeds / വിത്തിനങ്ങൾ:

താള് - പൊടിച്ചേമ്പ്

പാൽ ചേമ്പ്

വാഴ ചേമ്പ്

മുട്ട ചേമ്പ്


Preservation Methods / പരിപാലനമുറകൾ:

ചേമ്പ് മുളച്ച് ഒന്നര രണ്ടാഴ്ചയാകുമ്പോള്‍ മണ്ണിട്ടു കോരി ചുവട് ബലപ്പെടുത്തുന്നു. മണ്ണുചെത്തിക്കോരി വാരം ബലപ്പെടുത്തുക എന്നീ പണികളല്ലാതെ മറ്റു പരിചരണങ്ങളൊന്നും ചേമ്പിനു ചെയ്യാറില്ല. ചേമ്പിനങ്ങളെല്ലാം തന്നെ നട്ട് 5-6 മാസമാകുമ്പോള്‍ പറിച്ചെടുക്കാന്‍ പാകമാകുന്നവയാണ്. കളകൾ തടത്തിൽനിന്നും നീക്കം ചെയ്തു, തടം വൃത്തിയായി സൂക്ഷിക്കുക.



Fertilizers Used / വളപ്രയോഗം:

നടുമ്പോൾ ചാണകപ്പൊടിയിട്ടു നടുക, നട്ടശേഷം ഒരു മാസം കഴിഞ്ഞും രണ്ടുമാസം കഴിഞ്ഞും ചാണകപ്പൊടിയിടുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Kumil- കുമിൾ :: Kumil Nasini- കുമിള്‍ നാശിനി

×