Crops

Bottlegourd-ചുരക്ക

Crop Name / വിള : Bottlegourd-ചുരക്ക

bottlegourd.jpg

Cultivation Duration / നടീൽ കാലം :
9 -10

Crop Description / വിവരണം :

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.



Cultivation Method / നടീൽ രീതി :

ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 -3 കി.ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ. വളപ്രയോഗം: ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്ച ഇടവിട്ട് വല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക. കീട-രോഗ നിയന്ത്രണം:പച്ചത്തുള്ളൻ, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക


Types Of Seeds / വിത്തിനങ്ങൾ:

ആർക്ക ബഹാർ എന്നയിനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്.[ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്‌കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് 1 കിലോ ഗ്രാം തൂക്കം ഉണ്ടാവും.ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും


Preservation Methods / പരിപാലനമുറകൾ:

വളര്‍ച്ചയുടെ ആദ്യകാല ഘട്ടങ്ങളില്‍ 34 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം. വള്ളികള്‍ പന്തലിലോ, തറയിലോ പടര്‍ത്താവുന്നതാണ്. വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും മണ്ണ് ഇളക്കലും നടത്തേണ്ടതാണ്. മഴക്കാലത്ത് മണ്ണ് കൊത്തി കിളക്കുകയും ചെയ്യണം. 45 ദിവസം കൊണ്ട് പൂവിടും. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക.



Fertilizers Used / വളപ്രയോഗം:

അടിവളമായി 2025 ടണ്‍ കാലിവളവും, പകുതി പാക്യജനകവും (35 കിഗ്രാം), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) നല്‍കണം. ബാക്കി പകുതി പാക്യജനകം (35 കി.ഗ്രാം) പലപ്പോഴായി 2 ആഴ്ചയ്ക്ക് ഒരിക്കല്‍ നല്‍കേണ്ടതാണ്. ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

ila_theeni_puzhu- ഇലതീനിപുഴു :: Paalkayam-manjalpodi-പാൽക്കായം-മഞ്ഞൾപൊടി-മിശ്രിതം
Vellicha- വെള്ളിച്ച :: Veppena veluthulli emulsion -വേപ്പെണ്ണ വെളുത്തുള്ളി ഇമല്ഷന്

×