Crops

Mashroom- ക്കൂൺ

Crop Name / വിള : Mashroom- ക്കൂൺ

milky-mushroom-swetha.jpg

Cultivation Duration / നടീൽ കാലം :
1 -12

Crop Description / വിവരണം :

"പ്രമേഹരോഗികളുടെ ആനന്ദം'', "ദേവതകളുടെ ആഹാരം'' എന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന കൂണുകള്‍ അഥവാ കുമിളുകള്‍ പ്രകൃതി മഴക്കാലത്ത് മാത്രമാണ് നമുക്ക് നല്കുന്നത്. എന്നാല്‍ ഈ സംരക്ഷിതാഹാരം എല്ലാ കാലങ്ങളിലും തടമൊരുക്കി വീടുകളില്‍ കൃഷി ചെയ്തെടുക്കാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും. 20-30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച് വിളവ് തരുന്നു. എന്നാല്‍ പാല്‍ക്കൂണാകട്ടെ 25-35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ - ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും- വളരെ ആദായകരമായി കൃഷി ചെയ്യാം.Cultivation Method / നടീൽ രീതി :

40 സെ. മീ നീളവും 30 സെ. മീ വീതിയും 150 ഗേജ് കനവുമുള്ള സുതാര്യമായ പോളീത്തീന്‍ കവറിലാണ് പാല്‍ക്കൂണ്‍ കൃഷി ചെയ്യുവാനുള്ള തടം തയ്യാറാക്കുന്നത്. ക്രമമായ വായുപ്രവാഹത്തിനും അധികജലമുണ്െടങ്കില്‍ വാര്‍ന്നുപോകുന്നതിനുമായി പോളിത്തീന്‍ സഞ്ചിയുടെ അടിഭാഗത്തും മറ്റു ഭാഗങ്ങളിലും 10-15 ചെറിയ സുഷിരങ്ങള്‍ ഇട്ടു കൊടുക്കണം. കവറിന്റെ അടിഭാഗം പരന്നിരിക്കാന്‍ കയര്‍/റബര്‍ ബാന്‍ഡിട്ട് കെട്ടണം. കൂണ്‍തടം ഒരുക്കുന്ന ആള്‍ ഒരു ശതമാനം വീര്യമുള്ള ഡെറ്റോള്‍ ലായനി ഉപയോഗിച്ച് കൈകള്‍ വൃത്തിയായി തുടയ്ക്കണം. പോളിത്തീന്‍ കവറിന്റെ അടിഭാഗത്ത് 2'' കനത്തില്‍ അണുവിമുക്തമാക്കിയ വൈക്കോല്‍ വായു അറകള്‍ രൂപപ്പെടാത്ത രീതിയില്‍ അമര്‍ത്തി നിറയ്ക്കണം. അതിനു മുകളിലായി എല്ലാ ഭാഗത്തും വീഴത്തക്കവിധം ഒരു പിടി കൂണ്‍ വീത്ത് വിതറുക. വീണ്ടും ഒരടുക്ക് വൈക്കോല്‍ നിരത്തിയതിനുശേഷം കൂണ്‍ വിത്ത് വിതറുക. ഇപ്രകാരം രണ്േടാ മൂന്നോ അടുക്ക് വൈക്കോലുംകൂണ്‍വിത്തും നിരത്തിയശേഷം പോളിത്തീന്‍സഞ്ചി അമര്‍ത്തി കെട്ടി വയ്ക്കണം.


Types Of Seeds / വിത്തിനങ്ങൾ:

  • പാൽക്കൂൺ
  • ചിപ്പിക്കൂൺ


Preservation Methods / പരിപാലനമുറകൾ:

കൂണ്‍തടങ്ങള്‍ വായുസഞ്ചാരമുള്ള ഒരു ഇരുട്ടുമുറിയിലാണ് സൂക്ഷിക്കേണ്ടത്. അവിടെ അവ വൃത്തിയുള്ള രണ്ട് ഇഷ്ടികയുടെ പുറത്തുവയ്ക്കുന്നതാണ് ഉചിതം. കൂണിന്റെ കായികവളര്‍ച്ച പൂര്‍ത്തിയാകുവാന്‍- അതായത് വെള്ളതന്തുകള്‍ പൂപ്പല്‍ പോലെ തടത്തിനുള്ളിലെ വൈക്കോലിനെ മൂടി കാണപ്പെടാന്‍- ഏകദേശം 20-22 ദിവസത്തെ സമയം എടുക്കുന്നു. തുടര്‍ന്ന് കൂണ്‍ തടം തുറന്ന് ഒരിഞ്ച് വിട്ട് വൃത്താകൃതിയില്‍ പോളീത്തീന്‍ സഞ്ചിയുടെ മുകള്‍ഭാഗം ചുരുട്ടി വയ്ക്കുക.കൃഷി തുടങ്ങി 30-35 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ വിളവെടുപ്പ് നടത്താം. പാകമായ കൂണുകള്‍ തണ്ടിന്റെ അടിഭാഗത്ത് പിടിച്ച് തിരിച്ച് വലിച്ച് ബെഡ്ഡില്‍ നിന്നും വേര്‍പെടുത്താവുന്നതാണ്. ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും പുതയിട്ട ഭാഗം നനച്ചു കൊടുക്കണം. നനയ്ക്കുമ്പോള്‍ പുതയിട്ട ഭാഗം തറഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 8-10 ദിവസത്തിനുള്ളില്‍ 2-ാം മത്തെ വിളവെടുപ്പും തുടര്‍ന്ന് ഇതേ ഇടവേളയ്ക്കുശേഷം 3 - മത്തെ വിളവെടുപ്പും നടത്താം. ആകെ 55-60 ദിവസങ്ങള്‍കൊണ്ട് ബെഡ്ഡിന്റെ വിളവെടുപ്പ് കാലാവധി തീരും.Fertilizers Used / വളപ്രയോഗം:

കൂണ്‍ തടത്തിന്റെ മുകള്‍ഭാഗത്താണ് 'പുതയിടീല്‍' അഥവാ 'കേസിംഗ്' നടത്തുന്നത്. മുക്കാലിഞ്ച് കനത്തില്‍ മാത്രമേ പുതയിടുവാന്‍ പാടുള്ളൂ. കേസിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ആറ്റുമണല്‍ + മണ്ണ് - 1:1 അനുപാതം ആറ്റുമണല്‍ + ചാണകപ്പൊടി - 1:1 അനുപാതം ചകിരിച്ചോര്‍ കമ്പോസ്റ് + ചാണകപ്പൊടി - 1:1/3:1 അനുപാതം മണ്ണിരക്കമ്പോസ്റ് + മണല്‍ - 1:1 അനുപാതം മേല്‍പറഞ്ഞിരിക്കുന്ന ഏതെങ്കിലുമൊരു മിശ്രിതം നനച്ച് പോളി പ്രൊപ്പലീന്‍ കവറുകളില്‍ നിറച്ച് ആവിയില്‍ അര-മുക്കാല്‍ മണിക്കൂറോളം പുഴുങ്ങി എടുക്കുകയോ ഒരു മണിക്കൂറോളം ചട്ടിയില്‍ വറത്തെടുക്കുകയോ ചെയ്ത് അണുനശീകരണം നടത്തേണ്ടതാണ്.അണുവിമുക്തമാക്കിയ മിശ്രിതം നന്നായി തണുത്തശേഷം മുക്കാലിഞ്ച് കനത്തില്‍ കൂണ്‍ തടം മുകളില്‍ തുറന്ന് കവര്‍ ചുരുട്ടിവെച്ചതിനുശേഷം നിരത്തണം.കേസിംഗ് മിശ്രിതം/പുതയിട്ട ഭാഗം ആവശ്യത്തിന് വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. (പുട്ടുപൊടി പരുവത്തിന് നനവ്). വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. പുതയിടീലിനുശേഷം കൂണ്‍ വളര്‍ത്തുന്ന മുറിയില്‍ നല്ല വായുസഞ്ചാരവും 80 ശതമാനം അന്തരീക്ഷ ഈര്‍പ്പവും ആവശ്യമാണ്. പുതയിട്ട ഭാഗത്തുനിന്നും 8-10 ദിവസങ്ങള്‍ക്കുള്ളില്‍ പാല്‍ക്കൂണിന്റെ ചെറുമുകുളങ്ങള്‍ പൊട്ടി വരും. ഒരാഴ്ചക്കുള്ളില്‍ അവയില്‍ മൂന്നോ-നാലോ എണ്ണം വളര്‍ന്ന് വിളവെടുക്കാന്‍ പാകമാകും. പുതയിട്ട ഭാഗത്തുനിന്നും മുകളിലോട്ടാണ് പാല്‍കൂണ്‍ മുളച്ചുവരുന്നത്


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Eacha-ഈച്ച :: Bordo Misritham- ബോർഡോ മിശ്രിതം

×