Crops

Ginger-ഇഞ്ചി

Crop Name / വിള : Ginger-ഇഞ്ചി

ginger.jpg

Cultivation Duration / നടീൽ കാലം :
1 -12

Crop Description / വിവരണം :

ഇഞ്ചിച്ചെടിയുടെ, മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി. ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബർ ഒഫീസിനാലെ (Zingiber officinale ) എന്നാണ്‌ ശാസ്ത്രീയ നാമം. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുർ‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌. "ചുക്കില്ലത്ത കഷായം ഇല്ല" എന്ന് ചൊല്ലു പോലും ഉണ്ട്.Cultivation Method / നടീൽ രീതി :

ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക്‌ ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര്‍ മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം. ഇഞ്ചിയുടെ നടീല്‍ വസ്തു അതിന്റെ ഭൂകാണ്ഡമാണ് , രോഗ കീട വിമുക്തമായ വിത്തിഞ്ഞിയാണ് നടുന്നത്. നീര്‍വാര്‍ച്ചയുള്ള (വെള്ളം കെട്ടി നില്‍ക്കാത്ത) മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. വെള്ളം കെട്ടി നിന്നാല്‍ ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്, ഇഞ്ചി കൃഷിയിലെ പ്രധാന വില്ലന്‍ ആണ് ചീയല്‍ രോഗം. ഗ്രോ ബാഗുകളില്‍. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്ത് ഇളക്കും. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടുന്നു, വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കുക . വേറെ വളപ്രയോഗം ഒന്നും ചെയണ്ട.. ഇഞ്ചി കൃഷി ചെയ്യുന്നത് മേയ് മാസം പകുതി കഴിഞ്ഞാണ്, മഴയ ആശ്രയിച്ച കൃഷി രീതിയാണ്‌. സ്യൂഡോമോണാസ് ഇടയ്ക്ക് കൊടുക്കാറുണ്ട്, കലക്കി ഒഴിച്ച് കൊടുക്കും. ഏതാണ്ട് ആറു മാസം കൊണ്ട് ഇഞ്ചി വിളവെടുക്കാം


Types Of Seeds / വിത്തിനങ്ങൾ:

വരദ

രജത

മഹിമ

ആതിര

കാർത്തിക


Preservation Methods / പരിപാലനമുറകൾ:

വിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ്‌ ഇഞ്ചി. കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക. കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. നടുന്നതിനായി സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ മുതൽ 900 മീറ്റർ വരെ പൊക്കമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക. കൃത്യമായ കാലയളവിലുള്ള രാസവള/ജൈവവളപ്രയോഗം. എന്നിവയും പരിപാലനത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങളാണ്‌. നിത്യേനയുള്ള നിരീക്ഷണം ഇഞ്ചിയുടെ കൃഷിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണ്‌. പരിപാലനത്തിൽ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്‌. നടീൽ കഞ്ഞ ഉടനേതന്നെ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്‌. ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സം‌രക്ഷിക്കുന്നു. പുതയിടുന്നതിനായി പച്ചില കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒന്നാം മഴ കഴിഞ്ഞാൽ തടങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിൽ ഡയിഞ്ചയുടെ വിത്ത് വിതയ്ക്കുന്നത് നന്നായിരിക്കും. അവ പിന്നീട് വെട്ടി പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌. ഓരോ പ്രാവശ്യവും വളപ്രയോഗത്തിനു മുൻപ് തടത്തിൽ നിന്നും കളകൾ നീക്കം ചെയ്യേണ്ടതാണ്‌.Fertilizers Used / വളപ്രയോഗം:

വളരെയധികം മൂലകങ്ങളെ സ്വീകരിച്ച് വളരുന്ന വിളയാണ്‌ ഇഞ്ചി. അതിനാൽ തന്നെ ശാസ്ത്രീയമായ രീതിയിലുള്ള മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുന്ന വളപ്രയോഗമാണ്‌ നല്ലത്. പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളം പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്.  ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ്‌ ഇഞ്ചിയുടെ വളാർച്ച് ദ്രുതഗതിയിലുള്ളത്. അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്‌. ഒരു ഹെക്ടർ കൃഷി സ്ഥലത്ത് 163 കിലോഗ്രാം യൂറിയ, അടിവളം ആയി പച്ച ചാണകം ഉപയോഗിക്കണം. . വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്‌. കടല പിണ്ണാക്ക് മുളകുചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Leaves Eating Wroms :: Veppenna emulsion- വേപ്പെണ്ണ മിശ്രിതം

×