Crops

Bilimbi - ഇരുമ്പൻപുളി

Crop Name / വിള : Bilimbi - ഇരുമ്പൻപുളി

irumban Puli.jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് 'ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലും ഈ കായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു. ജനനം ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു



Cultivation Method / നടീൽ രീതി :

60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക. ചെടികൾ തമ്മില്ലുള്ള അകലം 20cm വെച്ച് ക്രമീകരിക്കുക.


Types Of Seeds / വിത്തിനങ്ങൾ:

ഇരുമ്പൻപുളി


Preservation Methods / പരിപാലനമുറകൾ:

ചുവട്ടിലെ ചെറു കമ്പുകൾ നീക്കം ചെയുക. നീക്കം ചെയുമ്പോൾ 10 cm അകലത്തിൽ നീക്കം ചെയുക. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌.



Fertilizers Used / വളപ്രയോഗം:

വർഷത്തിൽ 2 വട്ടമായി 200 ഗ്രാം കക്ക കടക്കൽ ഇടുക. ഇത് വർഷത്തിൽ 2 തവണ കൊടുക്കുക. മരം വലുതാകുന്നത് അനുസരിച്ചു കക്കയുടെ അളവും ഇടുന്ന ചുറ്റളവും കൂട്ടികൊണ്ടുവരുക. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Elappulli -ഇലപ്പുള്ളി :: Bordo -Misritham- ബോർഡോ മിശ്രിതം

×