all rights reserved©2021 farmersfz.com
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്. എന്നാൽ, ചക്കക്കുരു കൂടുതൽ കഴിച്ചാൽ ഗ്യാസ്ട്രബിളിനു സാധ്യത ഉണ്ട്.
സാധാരണയായി ചക്കക്കുരു ആണ് നടുക, ചക്കക്കുരു കുഴിച്ചിട്ടു കുറച്ചു നാളുകൾക്ക് ശേഷം മുളക്കുന്നു. പ്ലാവ്നു വേറെ ഒരു പരിചരണവും ആവശ്യമായി ഇല്ല. എല്ലാ വർഷവും വിളവ് എടുക്കാൻ പറ്റുന്ന ഒന്നാണ് ചക്ക കൃഷി. 60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക.
വരിക്ക- ഇതുതന്നെ തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)
പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ് പ്ലാവിന് അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. 2 മാസം കഴിയുമ്പോൾ ചെടിയുടെ മുള വരുന്നത് നുള്ളി കളയുക. ഇത് ശിഖരങ്ങൾ ഉണ്ടാകുന്നതിനു സഹായിക്കുന്നു.
ചാണകപ്പൊടി 2 വട്ടം 20 കിലോ വീതം നൽകുക. 6 മാസം കൂടുമ്പോൾ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുക. മരം വലുതാകുന്നതിന്നനുസരിച്ചു ഇട്ടു കൊടുക്കുന്ന ചാണകത്തിന്റെ അളവ് കൂട്ടി കൂട്ടി കൊണ്ടുവരുക.