all rights reserved©2021 farmersfz.com
മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു.ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു[1]
വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന് പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ് / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന് കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന് പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന് പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.
വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക.ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക. കായ്കൾ ഉണ്ടായി തുടങ്ങുമ്പോൾ ഇ സമയത്തു പുകയില കഷായം അല്ലെങ്കിൽ വേപ്പെണ്ണ മിശ്രിതം തളിക്കുക.
NimaVira- നിമവിര :: VeppinKuru Kashayam- വേപ്പിൻകുരു കഷായം
Thandu thurappan puzhu -തണ്ടുതുരപ്പൻപുഴു :: Communist Pacha- കമ്മ്യൂണിസ്റ്റ്പച്ച