Crops

Mangosteen

Crop Name / വിള : Mangosteen

download.jpeg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

Mangosteen (Garcinia mangostana), also known as the purple mangosteen, is a tropical evergreen tree with edible fruit native to tropical lands surrounding ...



Cultivation Method / നടീൽ രീതി :

60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം.N-18 നല്ല ഒരു വെറൈറ്റി ആണ്. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക. തണലിനായി 5 അടി അകലത്തിൽ വാഴ നടുന്നത് നല്ലതായിരിക്കും. ജൂലൈ - സെപ്തംബര് ആണ് തൈ നടാൻ പറ്റിയ കാലം. ചെടികൾ തമ്മില്ലുള്ള അകലം 20cm വെച്ച് ക്രമീകരിക്കുക.


Types Of Seeds / വിത്തിനങ്ങൾ:

Mangosteen


Preservation Methods / പരിപാലനമുറകൾ:

വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ്. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. 



Fertilizers Used / വളപ്രയോഗം:

തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം  എന്നിവ  വളമായി നൽകാവുന്നതാണ്. ചാണകപ്പൊടി 20 കിലോഗ്രാം വീതം നൽകുക. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

insects-ചെറുകീടങ്ങൾ :: Ash and Salt-ചാരവും ഉപ്പും

×