Crops

Jackfruit-ചക്ക

Crop Name / വിള : Jackfruit-ചക്ക

FRESH-JACK-FRUIT-AND-Dried-Jackfruit.jpg

Cultivation Duration / നടീൽ കാലം :
1 -12

Crop Description / വിവരണം :

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിൽ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.



Cultivation Method / നടീൽ രീതി :

സാധാരണയായി ചക്കക്കുരു ആണ് നടുക, ചക്കക്കുരു കുഴിച്ചിട്ടു കുറച്ചു നാളുകൾക്ക് ശേഷം മുളക്കുന്നു. പ്ലാവ്നു വേറെ ഒരു പരിചരണവും ആവശ്യമായി ഇല്ല. എല്ലാ വർഷവും വിളവ് എടുക്കാൻ പറ്റുന്ന ഒന്നാണ് ചക്ക കൃഷി. 60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക.


Types Of Seeds / വിത്തിനങ്ങൾ:

  • വരിക്ക- ഇതുതന്നെ   തേൻവരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
  • കൂഴ (ചിലയിടങ്ങളിൽ പഴംപ്ലാവ് എന്നും പറയും)


Preservation Methods / പരിപാലനമുറകൾ:

പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ്‌ പ്ലാവിന്‌ അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. 2 മാസം കഴിയുമ്പോൾ ചെടിയുടെ മുള വരുന്നത് നുള്ളി കളയുക. ഇത് ശിഖരങ്ങൾ ഉണ്ടാകുന്നതിനു സഹായിക്കുന്നു.



Fertilizers Used / വളപ്രയോഗം:

ചാണകപ്പൊടി 2 വട്ടം 20 കിലോ വീതം നൽകുക. 6 മാസം കൂടുമ്പോൾ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുക. മരം വലുതാകുന്നതിന്നനുസരിച്ചു ഇട്ടു കൊടുക്കുന്ന ചാണകത്തിന്റെ അളവ് കൂട്ടി കൂട്ടി കൊണ്ടുവരുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

×