all rights reserved©2021 farmersfz.com
ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം
60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക. ചെടികൾ തമ്മില്ലുള്ള അകലം 20cm വെച്ച് ക്രമീകരിക്കുക.
ചുവന്ന പുളി
മഞ്ഞപ്പുളി
മധുരപ്പുളി
ചുവട്ടിലെ ചെറു കമ്പുകൾ നീക്കം ചെയുക. നീക്കം ചെയുമ്പോൾ 10 cm അകലത്തിൽ നീക്കം ചെയുക.
വർഷത്തിൽ 2 വട്ടമായി 200 ഗ്രാം കക്ക കടക്കൽ ഇടുക. ഇത് വർഷത്തിൽ 2 തവണ കൊടുക്കുക. മരം വലുതാകുന്നത് അനുസരിച്ചു കക്കയുടെ അളവും ഇടുന്ന ചുറ്റളവും കൂട്ടികൊണ്ടുവരുക.
Elappulli -ഇലപ്പുള്ളി :: Bordo -Misritham- ബോർഡോ മിശ്രിതം