all rights reserved©2021 farmersfz.com
മനുഷ്യർക്കും കന്നുകാലികൾക്കും ആഹാരമായി ഉപയോഗിക്കുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ്അഥവാ ചക്കരക്കിഴങ്ങ് (Sweet potato). ഈ കിഴങ്ങുവിളായിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൻ അന്നജംനിർമ്മിക്കുന്നു. കൂടാതെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങളാണ്.
മധുരക്കിഴങ്ങിന്റെ കിഴങ്ങും വള്ളിയും നടീൽ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു തവാരണ മതിയാകും. മധുരക്കിഴങ്ങ് കൃഷിചെയ്യാൻ ഉദ്ദേശിക്കുന്നതിന് മൂന്ന് മാസം മുൻപ് തന്നെ തവാരണകൾ തയ്യാറാക്കേണ്ടതാണ്. ഇതിനായി ഒരു ഹെക്ടർ സ്ഥലത്തേക്ക് കൃഷി ചെയ്യുന്നതിനായി 100 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒന്നാമത്തെ തവാരണ ഒരുക്കേണ്ടതാണ്. 60 സെന്റീമീറ്റർ അകലത്തിൽ വാരങ്ങളെടുത്ത് അതിൽ നല്ലതുപോലെ മൂപ്പെത്തിയതും രോഗ-കീടബാധ ഏൽക്കാത്തതുമായ 125-150 ഗ്രാം വരെ തൂക്കം വരുന്നതുമായ കിഴങ്ങുകളാണ് നടുന്നത്. ഇങ്ങനെ നടുന്ന കിഴങ്ങുകൾ തമ്മിൽ 25 സെന്റീമീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം. ഇങ്ങനെ ഒന്നാം തവാരണയിലേയ്ക്കായി 80 കിലോഗ്രാം കിഴങ്ങ് മതിയാകും. നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വള്ളികളുടെ ശരിയായ വളർച്ചക്കായി 1.5 കിലോഗ്രാം യൂറിയ രാസവളം നൽകാവുന്നതാണ്. നന ആവശ്യാനുസരണം നൽകി 40 മുതൽ 45 ദിവസമാകുമ്പോൾ ഏകദേശം 20-30 സെന്റീമീറ്റർ നീളത്തിൽ വള്ളികൾ മുറിച്ച് രണ്ടാം തവാരണയിൽ നടാവുന്നതാണ്
ഭദ്രകാളിച്ചുവല
കോട്ടയം ചുവല
ചിന്നവെള്ള
ചക്കരവള്ളി
ആനക്കൊമ്പൻ തുടങ്ങിയവ നാടൻ ഇനങ്ങളാണ്.
എച്ച്-1
എച്ച്-42
ശ്രീ നന്ദിനി
ശ്രീവർദ്ധിനി
ശ്രീ രത്ന
ശ്രീഭദ്ര
കാഞ്ഞാങ്ങാട്
ശ്രീ അരുൺ
ശ്രീ വരുൺ
ശ്രീ കനക എന്നിവ അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങളാണ്
മഴയെ ആശ്രയിക്കാതെ കൃഷി നടത്തുമ്പോൾ നട്ട് ആദ്യത്തെ പത്ത് ദിവസം രണ്ട് ദിവസത്തിൽ ഒരിക്കലും പിന്നീട് ഒരാഴ്ചയോ പത്ത് ദിവസത്തിൽ ഒരിക്കലോ ഇടവിട്ടും ജലസേചനം നടത്താവുന്നതാണ്. നനയ്ക്കുന്നതുപോലെതന്നെ മണ്ണിൽ അധികമുള്ള ജലം വാർന്നുപോകുന്നതിനും സൗകര്യങ്ങൾ ഉണ്ടാക്കേണ്ടതാണ്. ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ മുഖ്യം ശത്രുകീടം. വളർച്ചെയെത്തിയ ചെല്ലികൾ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയിൽ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ തിന്ന് അവയെ പൊൾലയാക്കുന്നു. നേരിയ രീതിയിൽ ആക്രമണ വിധേയമായ കിഴങ്ങുകൾ കയ്പ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടൺ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും. സാധാരണയായി കൃഷിചെയ്ത് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്.
വാരങ്ങൾ തയ്യാറാക്കുന്നതിനു മുൻപായി ഒരു ഹെക്ടറിലേയ്ക്ക് 10 ടൺ കാലിവളം അടിവളമായി ചേർക്കുന്നത് കിഴങ്ങിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായിക്കും. നട്ട് ഒരു മാസം കഴിയുമ്പോൾ മേൽവളമായി ചാണകം വാരങ്ങളുടെ വശങ്ങളിൽ ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കേണ്ടതാണ്.
Chembanchelli - ചെമ്പൻചെല്ലി :: Communist Pacha-കമ്മ്യൂണിസ്റ്റ്പച്ച