all rights reserved©2021 farmersfz.com
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് .ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്' എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്
60*60*60 നീളം വീതി ഉയരവുമുള്ള കുഴി തയാറാക്കുക തിരഞ്ഞെടുത്ത തൈ തൈ നേരിട്ട് വെച്ച് പിടിപ്പിക്കുന്നത് ആണ് ഉത്തമം. ചാണകപ്പൊടി അടിവളമായി നൽകുകയും നനച്ചു കൊടുക്കുകയും ചെയ്യുക.25 ഗ്രാം സ്യൂഡോമോണസ് 100 മില്ലി വെള്ളത്തിൽ കലർത്തി ഒഴിച്ച് കൊടുക്കുക. തണൽ കുത്തി സംരക്ഷിക്കുക.
കറിവേപ്പ്
നാരകത്തെ ബാധിക്കുന്ന ശലഭവും സൈലിഡെന്ന ഷഡ്പദവുമാണ് സാധാരണ കറിവേപ്പിന്റെ ശത്രുക്കളെങ്കിലും, തേയിലക്കൊതുകിന്റെ ശല്യവും കണ്ടുവരുന്നുണ്ടു്. മുകുളം ഒരു 5 cm ഒടിച്ചെടുക്കുക ഇത് ചില്ലകൾ വരാൻ സഹായിക്കും.
ഇല വന്നതിനു ശേഷം ജീവാമൃതം ഉപയോഗിക്കുക, . ഗോമൂത്രം നേർപ്പിച്ചു് ഒഴിച്ച് കൊടുക്കുക, വേപ്പെണ്ണ തളിച്ച് കൊടുക്കുക.ഇവ പിന്നീടുള്ള ദിവസങ്ങളിൽ ആവർത്തിച്ച് ഉപയോഗിക്കുക. ജീവാമൃതം ഇട്ടു കൊടുക്കുക. ഗോമൂത്രം നേർപ്പിച്ചു് ഒഴിച്ച് കൊടുക്കുക, വേപ്പെണ്ണ തളിച്ച് കൊടുക്കുക. ഫിഷ് അമിനോ ആസിഡ് തളിക്കുക.
Ila manjalipp-ഇലമഞ്ഞളിപ്പ് :: Pukayila Kashayam-പുകയില കഷായം