Crops

Black Pepper -

Crop Name / വിള : Black Pepper -

pepper.jpeg

Cultivation Duration / നടീൽ കാലം :
2-4

Crop Description / വിവരണം :

കേര­ള­ത്തിൽ പശ്ചിമ ഘട്ട മല­നി­ര­ക­ളാണ്‌ കുരു­മു­ള­കിന്റെ ജൻമ­സ്ഥലം. ഇതി­പ്പോഴും വന്യ ഇന­മായി  കൃഷി­ചെ­യ്യുന്ന ഇന­ങ്ങൾ പശ്ചിമ ഘട്ട മല­നി­ര­ക­ളി­ലു­ണ്ട്‌ എന്ന­തു­കൊണ്ട്‌ കുരു­മു­ള­കിന്റെ ഉത്ഭ­വ­കേന്ദ്രം ഇവി­ടെ­ത്ത­ന്നെ­യെന്ന്‌ പറ­യാം. ഇന്ത്യ­യിൽ നിന്ന്‌ ദേശാ­ന്ത­ര­ഗ­മനം നട­ത്തിയ ജന­ങ്ങൾ കുരു­മു­ളക്‌ വള്ളി മുറി­ച്ചെ­ടുത്ത്‌ ഇന്തോ­നേഷ്യ തുടങ്ങി തെക്കു­കി­ഴ­ക്കൻ ഏഷ്യ­യി­ലേക്ക്‌ പ്രച­രി­ച്ച­താ­ണെന്നു കരു­താം. പൂങ്കുല ഉരുണ്ട കായ്ക­ളോ­ടു­കൂ­ടിയ തിരി­ക­ളായി വിക­സി­ക്കു­ന്നു. ഓരോ തിരി­യിലും 50­-60 കായ­കൾ ഉണ്ടാ­വാം. 4-6 മില്ലി­മീ­റ്റർ വ്യാസ­ത്തിൽ വള­രുന്ന ഒരു കായ്ക്ക­കത്ത്‌ ഒരു വിത്താ­ണു­ണ്ടാ­വു­ക. പച്ച­നി­റ­ത്തി­ലുള്ള കായ്കൾ പഴു­ക്കു­മ്പോൾ ചുമ­ക്കു­ന്നു. ഈ കായ­കൾ പച്ച­നി­റ­ത്തിൽ തന്നെ­ല്ല, പഴു­ക്കു­മ്പോഴോ പറി­ച്ചെ­ടുത്ത്‌ കറു­ത്തതോ വെളു­ത്തതോ ആയ കുരു­മു­ള­കു­ണ്ടാ­കു­ന്നു. കത്ത­ലോ­ടു­കൂ­ടിയ ഇക്ഷാ­രു­ചിയും തുളച്ചു കയ­റു­ന്നു സുഗ­ന്ധ­വു­മാണ്‌ കുരു­മു­കൾ മണി­കൾക്ക്‌.

Cultivation Method / നടീൽ രീതി :

വണ്ണം കുറഞ്ഞതും എന്നാൽ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. താങ്ങുമരത്തിന്റെ വടക്ക് ഭാഗത്ത് മരത്തിൽ നിന്നും 30 സെന്റീ മീറ്റർ അകലത്തിലാണ്‌ തൈകൾ നടുന്നത്. വള്ളികൾ വളരുന്നതിനനുസരിച്ച് തണ്ടുകൾ മരത്തിനോട് ചേർത്ത് കെട്ടിവയ്ക്കാറുണ്ട്. അത് കുരുമുളക് വള്ളിയുടെ മുട്ടുകൾ താങ്ങ് വൃക്ഷത്തിൽ പടർന്ന് കയറാൻ സഹായിക്കുന്നു. ഈ മുട്ടുകളിൽ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായി ചെടി വളരുന്നു. തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈർപ്പം നിലനിർത്തുന്നതിനും മണ്ണിനുമുകളിലൂടെ പടർന്നുപോകുന്ന വേരുകൾ പൊട്ടാതിരിക്കുന്നതിനും സഹായിക്കും. വളപ്രയോഗത്തിലൂടെ കൂടുതൽ വിളവ് ലഭിക്കും. കുരുമുളക് വള്ളി ആണ് സാധാരണയായി നടാൻ ഉപയോഗിക്കുന്നത് എന്നാൽ ഈ അടുത്തിട കുരുമുളക് കായ [കുരു] തന്നെ നടാൻ ഉപയോഗിക്കുന്ന വിദ്യ അടുത്തിട വിജയിച്ചു.Types Of Seeds / വിത്തിനങ്ങൾ:

പന്നിയൂർ 1,2,3,4,5,6,7

ശ്രീകര

ശുഭകര 

പഞ്ചമി 

പൗർണമി 

IISR ശക്തി

IISR ശക്തിPreservation Methods / പരിപാലനമുറകൾ:

ചെടി നല്ല­വണ്ണം സൂര്യ­പ്ര­കാശം ഏൽക്കുന്ന ഭാഗ­ത്താ­ണെ­ങ്കിൽ മഴ­ല­ഭ്യത കുറ­ഞ്ഞാൽ തണൽ കൊടു­ക്ക­ണം. കുരു­മു­ളക്‌ തെങ്ങിലോ കവു­ങ്ങിലോ ആണ്‌ വളർത്തു­ന്ന­തെ­ങ്കിൽ കട­ക്കൽ നിന്നും 1-1.5 മീറ്റർ അക­ല­ത്തി­ലാണ്‌ നടേ­ണ്ട­ത്‌. ഒന്നോ രണ്ടോ വർഷ­ത്തേക്ക്‌ താൽക്കാ­ലിക താങ്ങിൽ കുരു­മു­ളക്‌ വള്ളി ചുറ്റി­വ­ക്ക­ണം. ആവ­ശ്യ­ത്തിനു വളർച്ച ആയാൽ വള്ളി­കൾക്ക്‌ പരി­ക്കു­പ­റ്റാതെ ഇതു മാറ്റി തെങ്ങിലോ കവു­ങ്ങിലോ ചുറ്റി കെട്ടി­വ­ച്ചു­കൊ­ടു­ക്ക­ണം. കുരു­മു­ള­കു­തൈ­കൾ തുറ­സ്സായ സ്ഥല­ങ്ങ­ളി­ലാ­ണെ­ങ്കിൽ നിർബ­ന്ധ­മായും തണൽ കൊടു­ക്കു­കയും വേനൽ മാസ­ങ്ങ­ളിൽ തെങ്ങോല, കവു­ങ്ങിൻ പട്ട, മര­ക്കൊമ്പ്‌ എന്നിവ ഉപ­യോ­ഗിച്ച്‌ മൂടി­യി­ട­​‍ുകയും വേണം. കുരു­മു­ള­കിന്റെ കട­ക്കൽ പുത­യി­ടു­ന്നത്‌ വേനൽ മാസ­ങ്ങ­ളിൽ വളരെ ഗുണം ചെയ്യും. ഈർച്ച­പൊ­ടി, അട­ക്കാ­തൊണ്ട്‌ ഉണ­ങ്ങിയ ഇല­കൾ എന്നിവ പുത­യി­ടാൻ ഉപ­യോ­ഗി­ക്കാം. ആവ­ശ്യ­മി­ല്ലാത്ത മുള­കൾ മുറിച്ചു കള­യാ­വു­ന്ന­താ­ണ്‌. കള­കൾ വെട്ടി­ക­ള­യുക വെട്ടി­ക്ക­ള­യുന്ന കള­കൾ ഉപ­യോ­ഗിച്ച്‌ പുത­യി­ടാം.

Fertilizers Used / വളപ്രയോഗം:

തൈകളുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത് അഴുകി ജൈവവളമാകാനും ഈർപ്പം നിലനിർത്തുന്നതിനും മണ്ണിനുമുകളിലൂടെ പടർന്നുപോകുന്ന വേരുകൾ പൊട്ടാതിരിക്കുന്നതിനും സഹായിക്കും.  രണ്ട്‌ കി.ഗ്രാം അഴു­കിയ പശു­വിൻ ചാണകം കംപോസ്റ്റ്‌ 125 കി.ഗ്രാം റോക്ക്‌ ഫോസ്‌ ഫേറ്റിൽ കലർത്തി വേരു പിടി­പ്പിച്ച കുരു­മു­ളക്‌ തൈന­ടു­മ്പോൾ അടി­സ്ഥാ­ന­വ­ള­മായി ചേർത്തു കൊടു­ക്കണം മണ്ണു പരി­ശോ­ധന നടത്തി ആവ­ശ്യ­മെ­ങ്കിൽ റോക്ക്‌ ഫോസ്‌ ഫേറ്റ്‌, കുമ്മായം ഡോളോ­മൈറ്റ്‌ എന്നിവ ചേർത്തു കൊടുക്കാം മര­ത്തിന്റെ ചാരം പൊട്ടാ­സ്യ­ത്തിന്റെ കുറ­വു­ണ്ടെ­ങ്കിൽ ചേർത്തു കൊടു­ക്കാം.Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Ila manjalipp-ഇലമഞ്ഞളിപ്പ് :: Bordo Misritham- ബോർഡോ മിശ്രിതം
ilappulli -ഇലപ്പുള്ളി :: Chanakapaal- ചാണകപ്പാൽ

×