Crops

Pineapple - പൈനാപ്പിൾ

Crop Name / വിള : Pineapple - പൈനാപ്പിൾ

pineapple.webp

Cultivation Duration / നടീൽ കാലം :
4 -9

Crop Description / വിവരണം :

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടിപുറുതി ചക്ക എന്നിങ്ങനെ അറിയപ്പെടുന്നു.



Cultivation Method / നടീൽ രീതി :

തനിവിളയായി കൃഷി ചെയ്യുമ്പോള്‍ 30 X 45 X 90 cm അകലത്തില്‍ നടാന്‍ ഏതാണ്ട് 40,000 കാനികള്‍ വേണം. റബ്ബര്‍, തെങ്ങ് തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ 30 X 45 X 150 cm അകലത്തില്‍ നടുമ്പോള്‍ ഏതാണ്ട് 20,000 - 25,000 കാനികള്‍ വേണം. നെല്‍ വയലുകളില്‍ ചാലുകള്‍ കീറി വാരമെടുത്ത് നടുമ്പോള്‍ 30 X 45 X 150 cm അകലത്തില്‍ ഏതാണ്ട് 25,000 - 30,000 കാനികള്‍ വേണ്ടിവരും. കൂടാതെ അതിസന്ദ്രത നടീല്‍ (high density planting) രീതിയില്‍ 50,000 - 60,000 കാനികള്‍ വരെ നടുന്നപതിവുണ്ട്.


Types Of Seeds / വിത്തിനങ്ങൾ:

ക്യു, ക്യുന്‍, മൌറീഷ്യസ്, എന്നിങ്ങനെ മൂന്നു ഇനങ്ങളാണ് കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്, ഇതില്‍ ക്യുനും, മൌറീഷ്യസും, ഫ്രഷ്‌ ഫ്രൂട്ടായിട്ടും, ക്യുകാനിംഗിനുമായാണ് ഉപയോഗിക്കുന്നത്‌. കൂടാതെ, അമൃത എന്ന പുതിയ ഇനവും കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നു കൃഷിക്കായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Preservation Methods / പരിപാലനമുറകൾ:

വേനല്‍ക്കാലത്ത് മൂന്ന് ആഴ്ച കൂടുമ്പോള്‍ നനച്ചുകൊടുക്കുന്നത് കൂടുതല്‍ വലുപ്പമുള്ള ചക്കകള്‍ ഉണ്ടാകാന്‍ സഹായിക്കും. ഹോസ് ഉപയോഗിച്ചോ, സ്പ്രിംഗ്ളര്‍ ഉപയോഗിച്ചോ ജലസേചാനമാകാം.കൈതച്ചെടിയുടെ മുള്ളുകള്‍ മൂലം കളകള്‍ പറിച്ചുമാറ്റുന്നത് ഏററവും ശ്രമകരമാണ്. പ്രായോഗിക മാര്‍ഗം കളനാശിനി ഉപയോഗിക്കുകയാണ്.



Fertilizers Used / വളപ്രയോഗം:

വളപ്രയോഗത്തിനോട് നന്നായി പ്രതികരിക്കുന്ന വിളയാണ് പൈനാപ്പിള്‍. നിലമൊരുക്കുമ്പോള്‍ ഒരു ഹെക്ടറിന് 25 ടണ്‍ എന്ന തോതില്‍ ചാണകമോ, കമ്പോസ്റ്റോ ചേര്‍ത്ത് കൊടുക്കണം.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

×