Crops

Capsicum - ക്യാപ്‌സിക്കം

Crop Name / വിള : Capsicum - ക്യാപ്‌സിക്കം

capsicum.png

Cultivation Duration / നടീൽ കാലം :
8-10

Crop Description / വിവരണം :

എരിവിന്‍റെ തീക്ഷ്ണതയില്ലാത്ത തടിച്ചു മാംസളമായ ക്യാപ്സിക്കം മുളക് ഇന്ന് നമ്മുടെ തീന്‍മേശകള്‍ക്കും സുപരിചിതമാകുന്നു. മുളകുകളിലെ റാണിയാണ് ക്യാപ്സിക്കം. ഒരര്‍ത്ഥത്തില്‍ മുളകിന്‍റെ യാതൊരു വിധ എരിവോ പുകച്ചിലോ ഇല്ലാത്ത ഈ സൗമ്യ സ്വഭാവക്കാരി കരണം പൊട്ടിക്കുന്ന കാന്താരിയുടെ ബന്ധുവാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഏത് കറിയിലായാലും ഒരു ക്യാപ്സിക്കം മുളക് മുറിച്ചിട്ടാല്‍ അതിന്‍റെ സ്വാദും ഭാവവും ഒന്നുവേറെയാകും, പ്രത്യേകിച്ച് മീന്‍കറിയിലും ഇറച്ചിക്കറിയിലും. പോഷകങ്ങളുടെയും ധാതുക്കളുടെയും ഒരു കലവറയാണ് ക്യാപ്സിക്കം. ഇതില്‍ മാംസ്യവും, കൊഴുപ്പും, കാത്സ്യവും, ജീവകം എ, ബി, സി എന്നിവയുമടങ്ങിയിട്ടുണ്ട്.Cultivation Method / നടീൽ രീതി :

വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്.


Types Of Seeds / വിത്തിനങ്ങൾ:


Preservation Methods / പരിപാലനമുറകൾ:

തണലുള്ള സ്ഥലത്ത് വളരുന്പോഴും ക്യാപ്സിക്കം സ്ഥലത്ത് വളരുന്പോഴും ക്യാപ്സിക്കം നല്ല വിളവ് തരുന്നതായി കണ്ടിട്ടുണ്ട്. അഃുകൊണ്ടാണ് സൂര്യപ്രകാശത്തിന്‍റെ തോത് നിയന്ത്രിക്കുന്ന ഷെയിഡ്നെറ്റ് പാകിയ പോളിഹൗസുകളില്‍ വളരുന്ന ക്യാപ്സിക്കത്തില്‍ നിന്ന് മികച്ച വിളവും രൂപഭംഗിയും ഡിമാന്‍റുമുള്ള വലിയ മുളക് കിട്ടുന്നത്. തൈ ഇളക്കിനട്ട് മൂന്നുമാസമാകുന്പോഴേയ്ക്കും വിളവെടുപ്പിന് സമയമാകും. മൂത്ത പച്ചനിറമുള്ള ക്യാപ്സിക്കത്തിനാണ് വിപണിയില്‍ പ്രിയം. ഒരു ചെടിയില്‍ നിന്ന് പരമാവധി ഒരു കിലോഗ്രാം വരെ കായ്കള്‍ കിട്ടും. കായ്കള്‍ ഓരാഴ്ചവരെ കേടാകാതിരിക്കും. എന്നാല്‍ ഫ്രിഡ്ജില്‍ മൂന്നാഴ്ചവരെ സൂക്ഷിക്കാം.Fertilizers Used / വളപ്രയോഗം:

കടല പിണ്ണാക്ക് ചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെക്കുക. മൂന്നാം ദിവസം പിണ്ണാക്കിന്‍ വെള്ളം പുളിച്ചിട്ടുണ്ടാകും, അതിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കടലപിണ്ണാക്കിനൊപ്പം കഞ്ഞിവെളളവും ചേർത്തു് പുളിപ്പിച്ച് ചെടികൾക്ക് നൽകുന്നത് കൂടുതൽ നല്ലതാണ്. പൂവിടാൻ സമയം ഫിഷ് അമിനോ ആസിഡ് കൊടുക്കുക. ഇത് പലപ്പോളായി കൊടുക്കുക. 


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

×