Crops

cho cho ( Chayote  ) - ചയോട്ടെ

Crop Name / വിള : cho cho ( Chayote  ) - ചയോട്ടെCultivation Duration / നടീൽ കാലം :
9 -10

Crop Description / വിവരണം :

ചുരക്ക കുടുംബത്തിൽ പെട്ട ഒരു വള്ളിച്ചെടിയുടേയും അതിന്റെ ആഹാരയോഗ്യമായ ഫലത്തിന്റേയും പേരാണ് ചൗ-ചൗ അല്ലെങ്കിൽ ചയോട്ടെ. "സെച്ചിയം എദുലെ" (Sechium edule) എന്ന ശാസ്ത്രീയ നാമമുള്ള ഈ ചെടി ക്രിസ്റ്റോഫീനേ, ക്രിസ്റ്റോഫൈൻ, മിർലിറ്റൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മദ്ധ്യമെക്സിക്കോയിലെ തദ്ദേശീയജനതയുടെ നവ്വാട്ടിൽ ഭാഷയിലെ 'ചയോട്ട്‌ളി' എന്ന വാക്കിന്റെ സ്പാനിഷ് രൂപമാണ് ചയോട്ടെ എന്ന പേര്. കേരളത്തിൽ ചച്ചയ്ക്ക, കർണാടകയിൽ സീമെ ബദനകായി എന്നിങ്ങനെ പ്രാദേശികമായ മറ്റ് പേരുകളിലും ഇത് അറിയപ്പെടുന്നു. ചൗ-ചൗവിന്റെ കായ് മിക്കവാറും പാചകം ചെയ്താണു കഴിക്കാറ്. സ്വാദും ഗുണവും നഷ്ടപ്പെടാതിരിക്കാനായി, അധികം വേവിക്കാറില്ല.വിരളമായി ഇത് നാരങ്ങ നീരൊഴിച്ച് സാലഡുകളിൽ പച്ചയ്ക്കും ചേർക്കാറുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് തോരനായും കൂട്ടുകറികളിലെ ഒരു ചേരുവയായും ഉപയോഗിക്കാറുണ്ട്. ഏതു വിധത്തിലുള്ള ഉപയോഗത്തിലും ഇത് അമിനോ അമ്ലങ്ങളുടേയും വൈറ്റമിൻ സി-യുടേയും നല്ല സ്രോതസ്സാണ്.Cultivation Method / നടീൽ രീതി :

.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 -3 കി.ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ. വളപ്രയോഗം: ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്ച ഇടവിട്ട് വല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക. കീട-രോഗ നിയന്ത്രണം:പച്ചത്തുള്ളൻ, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക


Types Of Seeds / വിത്തിനങ്ങൾ:


Preservation Methods / പരിപാലനമുറകൾ:

വളര്‍ച്ചയുടെ ആദ്യകാല ഘട്ടങ്ങളില്‍ 34 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം. വള്ളികള്‍ പന്തലിലോ, തറയിലോ പടര്‍ത്താവുന്നതാണ്. വളപ്രയോഗം നടത്തുമ്പോള്‍ കളയെടുക്കലും മണ്ണ് ഇളക്കലും നടത്തേണ്ടതാണ്. മഴക്കാലത്ത് മണ്ണ് കൊത്തി കിളക്കുകയും ചെയ്യണം. 45 ദിവസം കൊണ്ട് പൂവിടും. പൂവിട്ടാൽ വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 4 ദിവസം കൂടുമ്പോൾ തളിക്കുക.Fertilizers Used / വളപ്രയോഗം:

അടിവളമായി 2025 ടണ്‍ കാലിവളവും, പകുതി പാക്യജനകവും (35 കിഗ്രാം), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) നല്‍കണം. ബാക്കി പകുതി പാക്യജനകം (35 കി.ഗ്രാം) പലപ്പോഴായി 2 ആഴ്ചയ്ക്ക് ഒരിക്കല്‍ നല്‍കേണ്ടതാണ്. ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 1-2 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

×