all rights reserved©2021 farmersfz.com
ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ഇടതൂർന്നു സമൃദ്ധമായി ചെറുമരങ്ങളെന്നു തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. കാൻസറിനെ പ്രതിരോധിക്കുന്ന ഹോർമോണുകളായ ഇൻഡോൾ-3 കാർബിനോൾ, സൾഫൊറാഫെയിനും ധാരാളമായി അടങ്ങിയിട്ടുണ്ട്്. സലാഡ് ആയും, പുഴുങ്ങിയും, തോരനായും ബ്രോക്കോളി ഭക്ഷിക്കാവുന്നതാണ്. ഇതേ സസ്യകുടുംബത്തിൽപ്പെട്ട കോളീഫ്ലവറുമായി ബ്രോക്കൊളിക്ക് സാമ്യമുണ്ട്. എന്നാൽ കോളീഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോക്കൊളിയും കോളീഫ്ലവറും ഇടകലർത്തിയ ബ്രോക്കീഫ്ലവർ എന്ന സങ്കരസസ്യവും നിലവിലുണ്ട്.
10 ഗ്രാം ബ്രോക്കോളി വിത്തിന് ഏകദേശം 800-1000 രൂപവരെ വിലവരും, ഇതിൽ 1500-2000 വരെ വിത്തുകൾ ഉണ്ടാകും. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ 150 മുതൽ 200 തൈകൾ വേണ്ടിവരും. പോളിഹൗസിലും, മഴമറയിലും, ഗ്രോബാഗിലും തുറസ്സായസ്ഥലത്തും കൃഷിചെയ്യാവുന്നതാണ്. വിത്ത് നട്ട് 20-25 ദിവസങ്ങൾകൊണ്ട് തൈകൾ പറിച്ചുനടാൻ പാകമാകും. നട്ടുകഴിഞ്ഞ് 60 ദിവസം കൊണ്ട് ബ്രോക്കോളി മൊട്ടുകൾ വിളവെടുപ്പിന് തയ്യാറാകും. ഹൈറേഞ്ചിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കർഷകർക്ക് പുത്തൻ പ്രതീക്ഷയാണ് ബ്രോക്കാളി.
വിത്ത് നട്ട് 20-25 ദിവസങ്ങൾകൊണ്ട് തൈകൾ പറിച്ചുനടാൻ പാകമാകും. നട്ടുകഴിഞ്ഞ് 60 ദിവസം കൊണ്ട് ബ്രോക്കോളി മൊട്ടുകൾ വിളവെടുപ്പിന് തയ്യാറാകും. ഹൈറേഞ്ചിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോൾ കർഷകർക്ക് പുത്തൻ പ്രതീക്ഷയാണ് ബ്രോക്കാളി.
ആദ്യത്തെ കുറച്ചു ദിവസം തണല കൊടുക്കുക . ദിവസവും മിതമായ നിരക്കിൽ നനയ്കുക രണ്ടു ആഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക . ഇതിനു പുറമേ കടല പിണ്ണാക്ക് പുളിപ്പിച്ചത് , ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ്
Thandu thurappan- തണ്ടുതുരപ്പൻ :: VeppinKuru Kashayam- വേപ്പിൻകുരു കഷായം