all rights reserved©2021 farmersfz.com
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് നേന്ത്ര വാഴ അഥവാ ഏത്ത വാഴ. മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. ഓണം, വിഷു, വിവാഹസദ്യ തുടങ്ങിയ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് നേന്ത്രപ്പഴം. സംസ്കൃതത്തിൽ 'ഇന്ദ്രകദളി' എന്നറിയപ്പെടുന്നു. മാഹേന്ദ്രകദളി, വനകദളി, രാജകദളി എന്നീപേരുകളും ഇതിനുണ്ട്. ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ് വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ് എന്നും, പഴുത്ത് മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്.
മണ്ണിന്റെ തരം,ഭൂമിക്കടിയിലെ ജലനിരപ്പ്,നടാന്‍ തെരഞ്ഞെടുത്ത വാഴയിനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നടാനുള്ള കുഴിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു.പൊതുവായി 50*50*50 സെ.മീ. അളവാണ് കുഴിക്കുവേണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കൂന കൂട്ടിയാണ് നടേണ്ടത്. ഏകദേശം 5 സെ. മീ തണ്ടു പുറത്തുകാണത്തക്കവിധം കുഴിയുടെ നടുവില്‍ കുത്തനെയാണ് കന്നുകള്‍ നടേണ്ടത്. മണ്ണിനടിയില്‍ കന്നിനു ചുറ്റും വായു അറകള്‍ ഉണ്ടാകാത്ത തരത്തില്‍ മണ്ണ് അമര്‍ത്തി ഉറപ്പിക്കണം
കുലകൾ വരുന്നത് വരെ മുളക്കുന്ന കന്നുകൾ ചവിട്ടി ഉടക്കെണ്ടതാണ് . കുല കൊത്തിയതിനു ശേഷം രണ്ടു കന്നു മാത്രം നിലനിർത്തി മറ്റു കന്നുകൾ നീക്കം ചെയ്യേണ്ടതാണ്. ഉണങ്ങിയ ഇലകൾ മുറിച്ചു നീക്കുന്നത് തടപ്പുഴുവിന്റെ ആക്രമണം കണ്ടെത്തുവാനും,ഇലകൾക്കിടയിൽ( കവിളിൽ) ചെറു ബാർ സോപ്പിന്റെ കഷ്ണം വെക്കുന്നത് തടപ്പുഴുയിൽ നിന്ന് വാഴയെ സംരക്ഷിക്കുവാനും സഹായിക്കും. വാഴയുടെ വേരുകൾ മൃദുവായതിനാലും അധികം ആഴത്തിൽ പോകതതിനാലും വാഴതടത്തിൽ ഇളകിയ മണ്ണിനോട് കൂടെ ചേര്‍ക്കുന്ന വളങ്ങൾ മാത്രമാശ്രയിച്ചാണ് വാഴ വളരുന്നത്. അധികമായുള്ള രാസവള പ്രയോഗം മണ്ണിന്റെ Ph മാറ്റുമെന്നതിനാൽ ജൈവ വളങ്ങൾ യഥേഷ്ടം ഉപയോഗിക്കാം. കായകളെല്ലാം വിരിഞ്ഞു കഴിഞ്ഞാൽ വാഴകൂമ്പ് (പൂവ്) പൊട്ടിച്ചു മാറ്റുന്നത് നല്ലതാണു. വേനല്‍കാലം വാഴ കുലക്ക് വെള്ളം നനക്കുന്നത് തുടുത്ത വഴ്പഴങ്ങൾ ലഭിക്കുവാൻ സഹായിക്കും. കൂടാതെ കുല വാഴ ഇലകൾ (ഉണങ്ങിയ ) കൊണ്ട് പൊതിയുന്നതും നല്ലതാണു.
ഒരുമാസത്തിനുശേഷമോ10 കി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ പച്ചിലയോ ചേർക്കണം. അമ്ലരസമണ്ണാണെങ്കിൽ 1/2 മുതൽ 1 കി.ഗ്രാം വരെ കുമ്മായം നടുമ്പോൾ ചേർക്കാം. 5 ഇരട്ടി വെള്ളത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിക്കുക. ജീവാമൃതം 5 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു കൊടുക്കുക. പിണ്ടി കവിളിൽ വേപ്പിൻപിണ്ണാക്ക് വെച്ച് കൊടുക്കുക. വേപ്പെണ്ണ മിശ്രിതം, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ് എന്നിവ മാറി മാറി ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുക. ബയോപൊട്ടാഷ് 150 ഗ്രാം ഒരു വാഴക്ക് എന്ന തോതിൽ ഇട്ടു കൊടുക്കുക.
Thandu thurappan- തണ്ടുതുരപ്പൻ :: VeppinKuru Kashayam- വേപ്പിൻകുരു കഷായം