all rights reserved©2021 farmersfz.com
പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യൻ സ്പിനാച്ച്. താരതമ്യേന തണുത്ത കാലാവസ്ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ് ഈ ഇലക്കറി. ഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ് പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്, കോളിഫ്ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക് ഉപയോഗിക്കാം. ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ് പാലക്കിന്റെ സ്ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്ഥിരഭക്ഷണം സഹായിക്കും.
ഈ ഇലക്കറിവിളയുടെ ഉഷ്ണമേഖലാ ഇനങ്ങൾ നാട്ടിൻ പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നു. സെപ്റ്റംബർ മുതൽ മാർച്ചു വരെ മാസങ്ങളിൽ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളർത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഇലക്കറിയാണ് പാലക്ക്.വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. ആഴത്തിൽ പോകാനും വേരുകളുള്ളതിനാൽ എവിടെയും ഇത് ആയാസഹരിതമായി വളർത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് കൃഷിക്കു അനുയോജ്യം
പാലക്ക് ചീര
സ്യൂഡോമോണാസ് ലായനി രണ്ടാഴ്ചയിൽ ഒരിക്കൽ തളിച്ചുകൊടുത്താൽ രോഗബാധനിയന്ത്രിക്കാം.വിത്തു നട്ട് ഒരു മാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പിൽ നിന്നും അഞ്ചു സെന്റിമീറ്റർ ഉയരത്തിൽ മൂർച്ചയുള്ള കത്തികൊണ്ട് തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാൽ ഇലകൾ കേടായിപ്പോകും.
അടിവളമായി എല്ലുപൊടിയും മേൽവളമായി വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേർത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താൽ വിളവുകൂടും.
ila theeni puzhu- ഇലതീനിപുഴു :: pseudomonas- പ്സ്യൂഡോമോണാസ്