Crops

Yellow Sapote - സപ്പോട്ട

Crop Name / വിള : Yellow Sapote - സപ്പോട്ട



Cultivation Duration / നടീൽ കാലം :
5-6

Crop Description / വിവരണം :

സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമായ സപ്പോട്ട ചിക്കു എന്നും അറിയപ്പെടുന്നു. സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ബോംബേ, ബീഹാർ, തമിഴ്‌നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.



Cultivation Method / നടീൽ രീതി :

സപ്പോട്ട കൃഷി ചെയ്യുന്നതിന് അനുയോജ്യമാ സമയം മെയ്,ജൂണ്‍ മാസങ്ങളാണ്. എന്നാല്‍ കനത്ത മഴക്കാലത്ത് തൈകള്‍ നടാതിരിക്കുന്നതാണ് നല്ലത്. ഏഴ് മുതല്‍ എട്ട് മീറ്റര്‍ വലുപ്പത്തില്‍ തടങ്ങളെടുത്ത് അതില്‍ 60*60*60 വലിപ്പത്തിലുള്ള കുഴികള്‍ എടുത്തുവേണം സപ്പോട്ട തൈകള്‍നടുവാന്‍. നടുന്ന സമയത്ത് കമ്പോസ്‌റ്റോ കാലിവളമോ നല്‍കണം. പിന്നീട് ചെടികള്‍ വളരുന്നതിന് അനുസരിച്ച് 55 കിലോഗ്രാം കാലിവളം എന്നിവ വര്‍ഷത്തില്‍ ഒന്ന് നല്‍കണം.


Types Of Seeds / വിത്തിനങ്ങൾ:

ക്രിക്കറ്റ് ബോള്‍,കീര്‍ത്തി ബാര്‍ത്തി,കാളിപതി,സിംഗപ്പൂര്‍,ദ്വാരപുടി,ഗുത്തി,ജോനവലാസ,ഭൂരിപതി എന്നിവ ചിലയിനങ്ങളാണ്.


Preservation Methods / പരിപാലനമുറകൾ:

ചൂടു കൂടുതലുള്ള സമയത്ത് മാത്രമേ ജലസേചനം ആവശ്യമുള്ളു. എന്നാല്‍ നന്നായി ജലസേചനം നല്‍കിയാല്‍ ഉത്പാദനം വര്‍ദ്ധിക്കും.കമ്പ് കോതല്‍ നടത്തുന്നത് നല്ലതാണ്. ഓക്ടോബര്‍-നവംബര്‍ മായത്തിലും,ഫെബ്രുവരി മാര്‍ച്ച് മാസത്തിലുമാണ് സപ്പോട്ട പുഷ്പിക്കുന്നത്. ബഡ്ഡ് ചെയ്ത സപ്പോട്ടയാണെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളല്‍ 30 വര്‍ഷത്തോളം ആയുസ്സുള്ള ഇവയില്‍ ആദ്യകാലത്ത് ഉത്പാദനം വര്‍ദ്ധിക്കുകയും പിന്നീട് കുറയുകയുമാണ് ചെയ്യുന്നത്. പൂവിട്ട് നാല് മാസത്തിനുള്ളില്‍ കായ്കള്‍ വളര്‍ച്ചയെത്തുന്നു. ഇതിന്റെ കറ ഉപയോഗിച്ച് ച്യൂയിംഗം നിര്‍മ്മിക്കുന്നുണ്ട്.



Fertilizers Used / വളപ്രയോഗം:

നടുന്ന സമയത്ത് കമ്പോസ്‌റ്റോ കാലിവളമോ നല്‍കണം. പിന്നീട് ചെടികള്‍ വളരുന്നതിന് അനുസരിച്ച് 55 കിലോഗ്രാം കാലിവളം എന്നിവ വര്‍ഷത്തില്‍ ഒന്ന് നല്‍കണം.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

ila theeni puzhu- ഇലതീനിപുഴു :: Karinochiyiila Misritham - കരിനൊച്ചിയില മിശ്രിതം

×