Crops

Beetroot - ബീറ്റ്റൂട്ട്

Crop Name / വിള : Beetroot - ബീറ്റ്റൂട്ട്



Cultivation Duration / നടീൽ കാലം :
12-2

Crop Description / വിവരണം :

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത് 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ആന്തോസയാനിൻ (ബെറ്റാനിൻ)എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടുത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.തണുപ്പുരാജ്യങ്ങളിൽ (യൂറോപ്പ്, റഷ്യ, കാനഡ, അമേരിക്ക) പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്. മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്.



Cultivation Method / നടീൽ രീതി :

വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ കൃഷിക്ക്‌ അനുയോജ്യം. ആഗസ്‌റ്റ്‌ മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. നട്ട്‌ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.


Types Of Seeds / വിത്തിനങ്ങൾ:

കേരളത്തിൽ കൃഷിചെയ്യുന്ന മുഖ്യയിനങ്ങൾ ഡി.ഡി. റെഡ്, ഇംപറേറ്റർ, ക്രിംസൺ ഗ്ലോബ്, ഡെട്രിയോറ്റ് ഡാർക്ക് റെഡ് എന്നിവയാണ്. ഊട്ടി-1, ലോംഗ് ഡാർക്ക് ബ്ലഡ്, വിന്റർ കീപ്പർ, ഗ്രോസ്ബി ഈജിപ്ഷ്യൻ, ഹാൽഫ് ലോംഗ് ബ്ലഡ്, ഏർളി വണ്ടർ, അഗസ്ഗ്രോ വണ്ടർ, ഫ്ലാറ്റ് ഈജിപ്ഷ്യൻ എന്നിവ മറ്റ് പ്രധാനയിനങ്ങളാണ്.


Preservation Methods / പരിപാലനമുറകൾ:

വേറെ പ്രത്യേക പരിചരങ്ങൾ ഒന്നും ആവശ്യമില്ല. നട്ട്‌ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.



Fertilizers Used / വളപ്രയോഗം:

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

insects-ചെറുകീടങ്ങൾ :: Veppena veluthulli emulsion -വേപ്പെണ്ണ വെളുത്തുള്ളി ഇമല്ഷന്

×