Crops

Avacado - അവക്കാഡോ

Crop Name / വിള : Avacado - അവക്കാഡോ

avocado.jpg

Cultivation Duration / നടീൽ കാലം :
1-12

Crop Description / വിവരണം :

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീലങ്കയില്‍ നിന്ന് കൊണ്ടുവന്നാണ് ഇന്ത്യയില്‍ അവക്കാഡോ കൃഷി ആരംഭിച്ചത്. തെക്കെ ഇന്ത്യയിലെ ബാംഗ്ലൂര്‍, നീലഗിരി, കുടക്, വയനാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മഹാരാഷ്ട്രയിലും സിക്കിമിലും മാത്രമേ ഇന്ന് അവക്കാഡോ കൃഷി പ്രചാരത്തിലുള്ളു.Cultivation Method / നടീൽ രീതി :

വെള്ളം കെട്ടിനില്‍ക്കാത്ത ഏതു മണ്ണിലും അവക്കാഡോ കൃഷി ചെയ്യാം. മെക്‌സിക്കന്‍ ഗ്വാട്ടിമാലന്‍ ഇനങ്ങള്‍ മിതോഷ്ണ മേഖലയിലും വെസ്റ്റിന്ത്യന്‍ ഇനങ്ങള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യാം. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകളാണ് നടീല്‍ വസ്തു. വിത്ത് എത്രയും വേഗം പാകണം. നടും മുമ്പ് വിത്തുകളുടെ പുറംതോട് നീക്കണം. വിത്തുകള്‍ നടീല്‍ മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ നടാം. വിത്ത് പൂര്‍ണ്ണമായി മുളയ്ക്കുവാന്‍ 55-95 ദിവസം വേണം. ഒരു വി ത്തില്‍ നിന്ന് കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കാന്‍ അവ നീളത്തില്‍ 4 മുതല്‍ 6 വരെ കഷണങ്ങളായി മുറിച്ചും നടാം. വശം ചേര്‍ത്തൊട്ടിക്കല്‍, പാളി മുകുളനം, വായവ പതിവയ്ക്കല്‍, ചിപ്പ് മുകുളനം എന്നിവയാണ് സാധാരണയായി ചെയ്തുവരുന്ന കായിക പ്രവര്‍ത്തന രീതികള്‍. കാലവര്‍ഷാംരംഭത്തോടെ അവക്കാഡോ തൈകള്‍ നഴ്‌സറിയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്ക്ക് മാറ്റി നടാം. ഇതിന് നേരത്തെ തന്നെ കുഴികള്‍ തയ്യാറാക്കണം. ഏകദേശം 60 സെ.മീ. നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്ത് അവ മേല്‍മണ്ണും കാലിവളവും ചേര്‍ ത്ത് മൂടുന്നു. ഏകദേശം ഒരു വര്‍ഷം പ്രായമായ ചെടികള്‍ നടാം. വളര്‍ച്ചാ സ്വഭാവമനുസരിച്ച് 6 മുതല്‍ 12 മീറ്റര്‍ അകലത്തിലാണ് ചെടികള്‍ നടുന്നത്. അവക്കാഡോ മരങ്ങളുടെ തടി താരതമ്യേന മൃദുവായതിനാല്‍, കാറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ ഒടിഞ്ഞ് പോകാനിടയുണ്ട്. ഇവിടങ്ങളില്‍ തോട്ടത്തിനുചുറ്റും മറ്റ് വൃക്ഷങ്ങള്‍ നട്ട് കാറ്റില്‍ നിന്നും സംരക്ഷണം നല്‍കണം.


Types Of Seeds / വിത്തിനങ്ങൾ:

അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് ‘ഫ്യൂവര്‍ട്ട്’. ഈ ഇനം ‘ബി’ വിഭാഗത്തില്‍പ്പെടുന്നു. ‘എ’ വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് ‘ഹാസ്’. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് ‘പൊള്ളോക്ക്’.


Preservation Methods / പരിപാലനമുറകൾ:

സ്പ്രിംഗ്‌ളര്‍ രീതിയിലുള്ള ജല സേചനമാണ് കൂടുതല്‍ ഫലവത്ത്. വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. ഇന വളര്‍ച്ചാസ്വഭാവമനുസരിച്ച് കമ്പ്‌കോതി അവയുടെ വളര്‍ച്ച നിയണ്ടന്ത്രിക്കാം. കുത്തനെ വളരുന്ന ‘പൊള്ളോക്ക്’ തുടങ്ങിയ ഇനങ്ങളില്‍ തായ്ത്തടിയുടെ ഉയരം ക്രമീകരിച്ച് വശങ്ങളിലേയ്ക്ക് വളരാന്‍ അവസരം നല്‍കണം. പടര്‍ന്ന് വളരുന്ന ‘ഫ്യൂവര്‍ട്ട്’ പോലെയുള്ള ഇനങ്ങളില്‍ പാര്‍ശ്വ ശാഖകളുടെ നീളം കുറച്ച് പടരുന്ന സ്വഭാവം നിയണ്ടന്ത്രിക്കണം. വിത്ത് തൈകള്‍ പുഷ്പിക്കുവാന്‍ 5-6 വര്‍ഷം വേണം ഒട്ടു കായിക ചെടികളില്‍ നിന്ന് 3-4 വര്‍ഷത്തിനുള്ളില്‍ വിളവ് ലഭിക്കും. ഒരു മരത്തില്‍നിന്നുമുള്ള ശരാശരി വിളവ് 100 മുതല്‍ 500 കായ്കള്‍ വരെയാണ്. ഒരു കായ്ക്ക് ശരാശരി 250 മുതല്‍ 600 ഗ്രാം വരെ തൂക്കം ലഭിക്കും. ഏകദേശം 6 വര്‍ഷം പ്രായമായ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്നും ശരാശരി 20-25 ടണ്‍ വിളവ് പ്രതീക്ഷിക്കാം.Fertilizers Used / വളപ്രയോഗം:

വലിയ ചെടികള്‍ക്ക് ചെടിയൊന്നിന് 40-45 കി.ഗ്രാം ജൈവവളം ചേര്‍ക്കാം. വളം ചെയ്യുന്നതിന് മുമ്പ് തടം ചെത്തി വൃത്തിയാക്കണം. നട്ട് ഒന്നാം വര്‍ഷം ചെടിയൊന്നിന് മെയ്-ജൂണ്‍ മാസം വളമിശ്രിതവും സെപ്റ്റംബര്‍-ഒക്‌ടോണ്ടബര്‍ മാസം വീണ്ടും നല്‍കുക.


Attacks and Preventions / രോഗങ്ങൾ പ്രതിവിധികൾ:

Chuvad veekam-ചുവട്‌വീക്കം :: NattaPoo chedi Soap misritham നാറ്റപ്പൂചെടി സോപ്പ്മിശ്രിതം

×