all rights reserved©2021 farmersfz.com
ഒരിനം വള്ളിച്ചെടിയാണ് പയർചെടി (ശാസ്ത്രീയനാമം: Vigna unguiculata sesquipedalis). ഇവയിലുണ്ടാകുന്ന ഭഷ്യയോഗ്യമായ ഫലമാണ് പയർ..പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ചത്തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു.
കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 1 മീറ്റര്‍ അകലം നല്കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കുറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന് പിണ്ണാക്ക് ഇവ ഇടാം.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം,ചെറുതായി ഇടഇളക്കുന്നത് മണിലെ വായു സഞ്ചാരം വർദ്ധിക്കാനും വേരുപടലങ്ങൾ വളരുന്നതിനും സഹായകമാകും. ഇടക്ക് ചാണകവും ചാരവും ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ജീവാമൃതം, കമ്പോസ്റ്റ് ഇവ 4 ഇരട്ടി വെള്ളം ചേർത്ത് വളമായി കൊടുക്കുക. പ്സ്യൂഡോമോണാസ് 2 ഗ്രാം അല്ലെകിൽ 2 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു ഒഴിച്ച് കൊടുക്കുക.10 ദിവസം കൂടുമ്പോൾ തുടർച്ചയായി ഇത് തന്നെ തുടരുക.
Chazhi-ചാഴി :: Biveria-ബിവേറിയ
Kaayicha- കായീച്ച :: Pukayila Kashayam- പുകയില കഷായം
Karutha Mutha- കറുത്ത മുത്ത :: Veppena veluthulli emulsion -വേപ്പെണ്ണ വെളുത്തുള്ളി ഇമല്ഷന്